എ സര്‍ട്ടിഫിക്കറ്റ്, റാം പൊത്തിനേനി ചിത്രം ഡബിള്‍ ഐ സ്‍മാര്‍ട്ട് റിലീസിന്

By Web Team  |  First Published Aug 8, 2024, 3:46 PM IST

റിലീസിനൊരുങ്ങിയ ഡബിള്‍ ഐ സ്‍മാര്‍ട്ട് സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്.

Double Ismart Ram Pothinenis film release sensoring update out hrk

റാം പൊത്തിനേനി നായകനായി വരാനിരിക്കുന്ന ചിത്രം ഡബിള്‍ ഐ സ്‍മാര്‍ട്ട് ആണ്. സംവിധാനം നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. കാവ്യ താപർ റാം പൊത്തിനേനി ചിത്രത്തില്‍ നായികയാകുന്നു. റിലീസിനൊരുങ്ങിയ ഡബിള്‍ ഐ സ്‍മാര്‍ട്ട് സിനിമയുടെ സെൻസറിംഗ് കഴിഞ്ഞു എന്ന ഒരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

എ സര്‍ട്ടിഫിക്കറ്റാണ് റാം പൊത്തിനേനി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഡബിള്‍ ഐ സ്‍മാര്‍ട്ടില്‍ വയലൻസ് രംഗങ്ങള്‍ നിറയെ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. സംഗീതം മണി ശര്‍മ  നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

Latest Videos

റാം പൊത്തിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്‍കന്ദയും വന വിജയമായി മാറിയിരുന്നു. സംവിധാനം ബോയപതി ശ്രീനുവാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനും ആണ് നിര്‍വഹിച്ചത്. റാം പൊത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല തുടങ്ങിയ ഒട്ടേറെ പേര്‍ രാം പൊത്തിനേനി നായകനായി വൻ ഹിറ്റായ സ്‍കന്ദയില്‍ പ്രധാന വേഷങ്ങളിലെത്തി.

സംവിധായകൻ ബോയപതി ശ്രീനുവിന്റെ മറ്റൊരു ചിത്രത്തിന്റെ അപ്‍ഡേറ്റ് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു ആ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കും എന്ന റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സൂര്യ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ചിത്രത്തിന്റെ റിപ്പോര്‍ട്ട്.

Read More: അത്ഭുതം കാട്ടി ദേവദൂതൻ, കോടികളുടെ കളക്ഷൻ, ഇനി ആ രാജ്യങ്ങളിലേക്ക് എത്തുന്നു<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image