2019ൽ റിലീസ് ചെയ്ത ചിത്രമാണ് ലൂസിഫര്‍.
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്റർ വിജയം സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. ആദ്യ സിനിമയിലൂടെ തന്നെ പൃഥ്വിരാജ് സംവിധായകന്റെ കസേരയിൽ ഇരിപ്പുറപ്പിച്ച സിനിമയിൽ മോഹൻലാലും നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഗംഭീര ദൃശ്യവിരുന്ന് ആയിരുന്നു. അതുകൊണ്ട് തന്നെ എമ്പുരാനും പ്രതീക്ഷ വാനോളം ആണ്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
വൻ പ്രതീക്ഷയുള്ള സിനിമയായത് കൊണ്ടുതന്നെ എമ്പുരാനുമായി ബന്ധപ്പെട്ട ചെറിയ അപ്ഡേറ്റുകൾക്ക് പോലും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു വാർത്ത വന്നിരുന്നു. തെന്നിന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് എമ്പുരാനിൽ നിന്നും പിന്മാറി എന്ന തരത്തിലായിരുന്നു അത്. എന്നാൽ അത് വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാന്റെ ഷൂട്ടിംഗ് വിവരം പങ്കുവച്ചാണ് പൃഥ്വിരാജ് മറുപടി നൽകിയിരിക്കുന്നത്.
undefined
എമ്പുരാന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. ഇതിൽ ആശിർവാദ് സിനാമാസിനും മോഹൻലാലിനും ഒപ്പം ലൈക്ക പ്രൊഡക്ഷൻസിനെയും പൃഥ്വിരാജ് ടാഗ് ചെയ്തിട്ടുണ്ട്. എമ്പുരാനുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വീക്ഷിക്കുന്ന ആളാണ് പൃഥ്വിയെന്നും അതാണ് ഇപ്പോഴിങ്ങനെയൊരു പോസ്റ്റിലൂടെ കുപ്രചരണങ്ങൾക്ക് മറുപടി നൽകിയതെന്നും ആരാധകർ പറയുന്നു.
2024ലെ ഓണം വിന്നർ; പൂജ അവധികൾ ലക്ഷ്യമിട്ട് 'എആർഎം', 25ാം ദിനത്തിലും കോടി കളക്ഷന്‍
2019ൽ റിലീസ് ചെയ്ത ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിവേക് ഒബ്റോയ് പോയിട്ട് മറ്റ് താരങ്ങൾ എമ്പുരാനിലും ഉണ്ടാകും. ചിത്രം ഈ വർഷം അവസാനമോ 2025 ആദ്യമോ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ചെറുതല്ലാത്തൊരു തിയറ്റർ എക്സ്പീരിയൻസ് എമ്പുരാൻ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..