സംവിധായകന്‍ മോഹന്‍ അന്തരിച്ചു

By Web Team  |  First Published Aug 27, 2024, 11:33 AM IST

എഴുപതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന മോഹന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം 2005 ല്‍ ഇറങ്ങിയ ദ കാമ്പസാണ്. 

director mohan passed away

കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. 76 വയസായിരുന്നു.  ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരുപതിലേറെ ചലച്ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകൾക്ക് തിരക്കഥയുമൊരുക്കി.

പക്ഷെ, ശാലിനി എന്‍റെ കൂട്ടുകാരി, ഇസബെല്ല, മുഖം, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി മദ്രാസിലെ ജെയ്ൻ കോളജിൽ ബികോമിന് ചേര്‍ന്നപ്പോഴാണ് മോഹന്‍ സിനിമ ലോകവുമായി അടുപ്പത്തിലാകുന്നത്.  പ്രശസ്ത സംവിധായകൻ എം.കൃഷ്ണന്‍ നായരെ പരിചയപ്പെട്ട മോഹന്‍. പഠനവും സിനിമയും ഒന്നിച്ചുകൊണ്ടുപോയി. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 

Latest Videos

1978 ല്‍ പുറത്തിറങ്ങിയ വാടകവീടായിരുന്നു മോഹന്‍റെ ആദ്യ ചിത്രം.  പിന്നീട് ജോൺപോളും പത്മരാജനുമായി ചേര്‍ന്ന് ഇദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ എല്ലാം സാമ്പത്തികമായും കലപാരമായും വിജയങ്ങള്‍ നേടിയവയായിരുന്നു.  മോഹന്‍ ചിത്രങ്ങളില്‍ പലപ്പോഴും നായികയായി എത്തിയ അനുപമയാണ് മോഹന്‍റെ ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.

മലയാളസിനിമയിലെ സുവർണ്ണകാലമായ എണ്‍പതുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു. പ്രണയമായിരുന്നു പലപ്പോഴും മോഹന്‍റെ ചിത്രങ്ങളുടെ പ്രധാന പ്രമേയമായി മാറിയത്. ഒപ്പം തന്നെ മോഹന്‍ ചിത്രങ്ങളിലെ ഗാനങ്ങളും എന്നും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലിനെ വച്ച് 90 കളുടെ ആദ്യം ഒരുക്കിയ മുഖം, ഈ രണ്ട് സിനിമകളും ഏറെ ശ്രദ്ധേയമായി ചിത്രമായിരുന്നു. ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്‍റിനെ സിനിമയിലേക്ക് കൊണ്ടുവന്നത് മോഹന്‍ ആയിരുന്നു. 

അമ്മയിൽ ഭിന്നത രൂക്ഷം; ബാബു രാജും മാറണം, ആവശ്യവുമായി കൂടുതല്‍ വനിത അംഗങ്ങള്‍ രംഗത്ത്

'ചിത്തിനി' റിലീസ് തീയതി പ്രഖ്യാപിച്ചു; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സെപ്റ്റംബറിൽ എത്തും

vuukle one pixel image
click me!
vuukle one pixel image vuukle one pixel image