മോഹൻലാലും ഞാനും തയ്യാറാണ്, റാം തുടങ്ങാൻ തീരുമാനമെടുക്കേണ്ടത് ഞങ്ങളല്ല: ജീത്തു ജോസഫ്

By Web TeamFirst Published Jul 25, 2024, 11:48 AM IST
Highlights

റാമിനായി ഇനി ആ തീരുമാനത്തിനാണ് താൻ കാത്തിരിക്കുന്നതെന്ന് ജീത്തു ജോസഫ് വ്യക്തമാക്കുന്നു.

മോഹൻലാല്‍ നായകനായി വേഷമിടുന്ന റാം സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. റാം വൈകിയേക്കുമെന്ന സൂചനകള്‍ പുതുതായി സംവിധായകൻ ജീത്തു ജോസഫ് പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. നിരാശയുണ്ടാക്കുന്നതാണ് ജീത്തു ജോസഫിന്റെ വാക്കുകള്‍. റാം വൈകിയേക്കും എന്ന് സൂചിപ്പിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

ജീത്തു ജോസഫ് അവതരിപ്പിച്ച് വരാനിരിക്കുന്ന ചിത്രം ക്രോസ് ലെവല്‍ പ്രമോഷൻ നടക്കുകയായിരുന്നു. എന്താണ് റാം വൈകുന്നത് എന്ന് ചോദിക്കുകയായിരുന്നു ജീത്തു ജോസഫിനോട്. ഇനി എന്നോടല്ല റാമിന്റെ ചോദ്യം ചേദിക്കേണ്ടത് എന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ഞാനും മോഹൻലാലും നിര്‍മാതാവിന്റെ തീരുമാനത്തിനാണ് തുടങ്ങാൻ കാത്തിരിക്കുന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Latest Videos

ഗാനരചന വിനായക് ശശികുമാറാണ്. മോഹൻലാലിന്റെ റാമിന്റെ തീം സോംഗ് താൻ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് വിനായക് ശശികുമാര്‍. എഴുതിയത് ജീത്തു സാറിനു മുന്നില്‍ താൻ അവതരിപ്പിച്ചത് ഇഷ്‍ടപ്പെട്ടു. ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം അത്. ന്ത്യൻ ടൈപ്പ് ഓഫ് സോംഗല്ല. ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും പറയുന്നു വിനായക് ശശികുമാര്‍. മോഹൻലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ എന്നിവരും കഥാപാത്രങ്ങളായി മോഹൻലാലിന്റെ റാമിലുണ്ട്. ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോള്‍ വമ്പൻ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.

Read More: സര്‍വകാല റെക്കോര്‍ഡോ?, കേരളത്തില്‍ വിജയ്‍യുടെ ദ ഗോട്ടിന് ലഭിച്ച തുകയും പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!