Gehraiyaan Movie : ചര്‍ച്ചയായി 'ഗെഹരായിയാം', ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് ദീപിക

By Web Team  |  First Published Feb 18, 2022, 8:47 PM IST

'ഗെഹരായിയാം' എന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച് ദീപിക പദുക്കോണ്‍.


ദീപിക പദുക്കോണ്‍ (Deepika Padukone) നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ഗെഹരായിയാം' (Gehraiyaan). ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. 'ഗെഹരായിയാം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  സിദ്ധാന്ത് ചതുര്‍വേദി നായകനായ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദീപിക പദുക്കോണ്‍.

ഒരു കലാകാരിയെന്ന നിലയില്‍ 'ഗെഹരായിയാമി'ലെ 'അലിഷ' എനിക്ക് മികച്ച അനുഭവമായിരുന്നു. 'ഗെഹരായിയാം' എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളും ആഹ്ലാദഭരിതയാക്കുന്നതാണ്. എല്ലാവരോടും നന്ദിയുണ്ട് തനിക്കെന്നും ദീപിക പദുക്കോണ്‍ പറയുന്നു.  ദീപിക പദുക്കോണ്‍ ചിത്രത്തിലെ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Deepika Padukone (@deepikapadukone)

ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിച്ചിരിന്നത്. നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കബീര്‍ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിതേഷ് ഭാട്യയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.


എല്ലാ തരത്തിലുള്ള ആളുകളോട് പ്രേക്ഷകരിൽ സഹാനുഭൂതി വളർത്താനുള്ള ശ്രമമാണ് 'ഗെഹരായിയാമെ'ന്ന് ദീപിക പദുക്കോണ്‍  പറഞ്ഞിരുന്നു. വെളുപ്പോ കറുപ്പോ ഇല്ലെന്ന് 'ഗെഹരായിയാം'  എനിക്ക് മനസിലാക്കിത്തന്നു. മനുഷ്യരേയുള്ളൂ. സിനിമയിൽ ഇതുപോലുള്ള കഥാപാത്രങ്ങളെ വേണ്ടത്ര അറിയാത്തതിനാലാണ് നമ്മള്‍ കഥാപാത്രങ്ങളെ തരംതിരിക്കുന്നതെന്നും  ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു

ഇയാള്‍ ഒരു വില്ലനോ നായകനോ ആണെന്ന് പറയാൻ വളരെ എളുപ്പമാണ്. ഞങ്ങള്‍ ഈ കഥാപാത്രത്തെ മാനുഷികമാക്കാനും അവരുടെ പ്രവര്‍ത്തികളുടെ കാരണം മനസിലാക്കാനും ശ്രമിച്ചു. ഞങ്ങള്‍ക്കത് കഴിഞ്ഞു. 'അലിഷ' ആഗ്രഹങ്ങളുള്ള ഒരു വ്യക്തിയാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.

 പലപ്പോഴും ആഗ്രഹങ്ങള്‍ നെഗറ്റീവായിട്ടാണ് മനസിലാക്കാറുള്ളത്, പ്രത്യേകിച്ച് സ്‍ത്രീകളുടെ കാര്യത്തില്‍. 'അലിഷ'യെ പോലുള്ള കഥാപാത്രങ്ങള്‍ ജഡ്‍ജ് ചെയ്യപ്പെടുന്നു. മോഹങ്ങളും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നതും ശരിയാണ്. വികാരവും സഹാനുഭൂതിയും മനസ്സിലാക്കലും ഉള്ള നിമിഷം നിങ്ങൾ കഥാപാത്രത്തിനൊപ്പമാകും. 

Read More :  'ഗെഹരായിയാ'മിന് സമ്മിശ്ര പ്രതികരണം, ദീപിക ഗംഭീരമെന്നും സാമൂഹ്യമാധ്യമങ്ങള്‍

ശകുൻ ബത്ര തന്നോട് കഥ പറഞ്ഞതിന് ശേഷം പ്രോജക്റ്റിന് അനുമതി നൽകാൻ താൻ സമയമെടുത്തുവെന്ന് ദീപിക പദുക്കോണ്‍ വ്യക്തമാക്കിയിരുന്നു. സെറ്റിൽ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് കഥാപാത്രത്തോടും രംഗത്തോടും കഴിയുന്നത്ര സത്യസന്ധത പുലർത്തുക എന്നതാണ്. ഒരു ഇന്റിമസി ഡയറക്‌ടർ 'ഗെഹരായിയാമി'ന് ഉള്ളത് സുരക്ഷിതത്വമുണ്ടാക്കുന്നതായിരുന്നുവെന്നും ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു. നമ്മള്‍ യഥാര്‍ഥ ഒരു ജീവിതത്തിലെ ബന്ധങ്ങള്‍ എന്താണെന്നോ സ്‍ക്രീനില്‍ അവ എങ്ങനെയാണ് കാണിക്കേണ്ടതെന്നോ എന്നതില്‍ നിന്ന് കുറേക്കാലം മാറിനിന്നുവെന്നും ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു. 'അലിഷ ഖന്ന' എന്ന മുപ്പതുകാരിയുടെ ജീവിതത്തില്‍ കസിൻ 'ടിയ'യുടെയും അവളുടെ പ്രതിശ്രുത വരൻ 'സെയ്‍നി'ന്റെയും വരവുണ്ടാക്കുന്ന മാറ്റങ്ങളാണ് 'ഗെഹരായിയാമി'ന്റെ പ്രമേയം. 

'പത്താൻ' എന്ന ചിത്രമാണ് അടുത്തതായി ദീപിക പദുക്കോണ്‍ നായികയായി അഭിനയിച്ച് റിലീസ് ചെയ്യാനുള്ളത്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകനാകുന്ന. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപികയ്‍ക്ക്  ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്.

click me!