'എമ്പുരാനിലെ ആ ഫൂട്ടേജ് ഞെട്ടിച്ചു', ദീപക് ദേവ് വെളിപ്പെടുത്തുന്നു

By Web TeamFirst Published Sep 28, 2024, 5:52 PM IST
Highlights

മോഹൻലാലിന്റെ എമ്പുരാനിലെ രംഗങ്ങള്‍ കണ്ടതിനെ കുറിച്ച് വെളിപ്പെടുത്തല്‍.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ. സംവിധായകനായി പൃഥ്വിരാജും നായകനായി മോഹൻലാലുമാണെന്നതാണ് ചിത്രത്തിന്റെ ആകര്‍ഷണം. സംഗീതം നിര്‍വഹിക്കുന്നത് ദീപക് ദേവാണ്. മലയാളത്തിന്റെ മോഹൻലാല്‍ നായകനാകുന്ന എമ്പുരാനെ കുറിച്ച് ദീപക് ദേവ് അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

പറയാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എമ്പുരാനെ കുറിച്ച് ദീപക് ദേവ് പ്രതീക്ഷയോടെ സൂചിപ്പിച്ചിരിക്കുന്നത്. പറയാൻ എനിക്ക് കഴിയില്ല അതൊന്നും. ചെയ്‍ത പല രംഗങ്ങളും നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതുണ്ട്. നമുക്ക് സ്‍പോട്ട് എഡിറ്റര്‍ അയച്ച ഫൂട്ടേജിലെ കളറൊക്കെ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇനിയും ഒരുപാട് എഡിറ്റര്‍ക്ക് ചെയ്യാനുണ്ട്. കളര്‍ ചേര്‍ക്കണം. പക്ഷേ അത് ഫൈനലാണ് എന്ന് തോന്നും. മ്യൂസിക് അതില്‍ താൻ ചെയ്‍താലും ആരായാലും വിശ്വസിക്കും. ചെലവേറിയ കുറേ കാര്യങ്ങള്‍ കണ്ടു. സിജിയില്‍ വേണ്ടത് ശരിക്കും ലൈവായി ചിത്രത്തില്‍ ചെയ്‍തിട്ടുണ്ട്. പണച്ചിലവേറിവയുമുണ്ട്. റിഹേഴ്‍സല്‍ നടത്തിയാണ് സംവിധായകൻ ചെയ്‍തിരിക്കുന്നത്. ആദ്യത്തെ പാട്ട് താൻ നല്‍കിയിട്ടുണ്ട്. പൃഥ്വിരാജ് അംഗീകരിച്ചിട്ടുണ്ടെന്നും പറയുന്നു സംഗീത സംവിധായകൻ ദീപക് ദേവ്.

Latest Videos

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകും എന്നത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങളും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read More: മന്ത്രി നിര്‍ണായകമായ തീരുമാനമെടുത്തു, രജനികാന്ത് ചിത്രം വേട്ടൈയന് ഇനി തമിഴകത്ത് വിലസാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!