റിലീസ് ചെയ്തിട്ട് 13 ദിവസം, 'ഭ്രമയുഗ'ത്തെ പുകഴ്‍ത്തി മതിവരാതെ പ്രേക്ഷകര്‍, പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍

By Web TeamFirst Published Feb 28, 2024, 4:22 PM IST
Highlights

ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ് ചെയ്തത്.

ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രങ്ങള്‍ക്ക് പോലും തിയറ്ററില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ഈ അവസരത്തിലാണ് ബ്ലാക് ആന്‍ഡ് വൈറ്റ് പരീക്ഷണവുമായി മമ്മൂട്ടിയും സംഘവും എത്തിയത്. രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ എത്തിയ ഭ്രമയുഗം മുന്‍വിധികളെ പിന്നിലാക്കി മുന്നേറുകയാണ്. 

ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍, എല്ലാ സാങ്കോതിക വിദ്യകളും കൈക്കുമ്പിളില്‍ ഉള്ള അവസരത്തില്‍ പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ പുറത്തിറക്കിയ ഭ്രമയുഗം ടീമിന് വന്‍ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെ മമ്മൂട്ടിയുടെ പ്രകടനത്തിനും പ്രശംസ ഏറെയാണ്. ഈ അവസരത്തില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ വിക്രമാദിത്യ മോട്‌വാനെയും ഭ്രമയുഗത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 

Latest Videos

വിക്രമാദിത്യ മോട്‌വാനെ തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഭ്രമയുഗത്തെ പ്രശംസിച്ച് എത്തിയത്. ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം 'ഔട്ട്സ്റ്റാറ്റിംഗ്' എന്നാണ് വിക്രമാദിത്യ മോട്‌വാനെ കുറിച്ചിരിക്കുന്നത്. ഒപ്പം രാഹുല്‍ സദാശിവനെ ടാഗും ചെയ്തിട്ടുണ്ട്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് വിവിധ ഫാന്‍സ് പേജുകളില്‍ പ്രചരിക്കുകയാണ്. ഉ‍ഡാൻ, ലൂട്ടേര തുടങ്ങിയ സിനിമകളും സേക്രഡ് ഗെയിംസ് എന്ന നെറ്റ്ഫ്ലിക്സ് സീരിസും സംവിധാനം ചെയ്ത ആളാണ് വിക്രമാദിത്യ. 

'ആദാരഞ്ജലി'ക്ക് ശേഷം 'നല്ല ജാഡ'; സുഷിന്റെ സംഗീതത്തിൽ ശ്രീനാഥ് ഭാസിയുടെ പാട്ട്

ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച പബ്ലിസിറ്റി ലഭിച്ച ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ഇവിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ മൂന്നാം വാരത്തിലേക്ക് കടക്കാനൊരുങ്ങുന്ന ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടി മുന്നേറുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!