ക്യൂട്ട് ലുക്കില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര, ഫോട്ടോ ഹിറ്റാകുന്നു

By Web TeamFirst Published Oct 18, 2024, 8:41 PM IST
Highlights

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഒരു ക്യൂട്ട് ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിട്ടുള്ള ബോളിവുഡ് താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഒരു സ്റ്റൈലിഷ് ഫോട്ടോയാണ് പുതുതയായി സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളെഴുതിയിരിക്കുന്നത്.

പൊലീസ് ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമുള്ള സിനിമ സിദ്ധാര്‍ഥ് മല്‍ഹോത്ര വേണ്ടെന്നുവെച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. യോദ്ധയിലും സിദ്ധാര്‍ഥ് മല്‍ഹോത്ര അത്തരമൊരു കഥാപാത്രമായിട്ടാണ് എത്തിയത്. ഇനി വേറിട്ട ഴോണറിലുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും സ്വീകരിക്കാനാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ശ്രമം. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Latest Videos

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.

തിരക്കഥ സാഗര്‍ ആംബ്രെയാണ് എഴുതിയത്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: ഫഹദിന്റെ ആ കഥാപാത്രം കള്ളനായതെങ്ങനെ?, കഥയില്‍ രജനികാന്തിന്റെ ഭൂതകാലവും, വേട്ടയ്യൻ രണ്ടാം ഭാഗം അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!