എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകം: സല്‍മാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

By Web Team  |  First Published Oct 15, 2024, 2:38 PM IST

ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.


മഹാരാഷ്‍ട്ര സര്‍ക്കാര്‍ സല്‍മാൻ ഖാന്റെ വീടിന് സുരക്ഷയേര്‍പ്പെടുത്തി. പന്ത്രണ്ടോളം പൊലീസുകാരെയാണ് ബോളിവുഡിലെ നായക താരത്തിന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ നിയോഗിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം നടൻ സല്‍മാൻ ഖാൻ കഴിയുന്നതും അവിടെയാണ്. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് നടന്റെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു. ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലും ആയിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  ലോറൻസ് ബിഷ്‌ണോയി സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ആറ് പേര്‍ക്കാണ് സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്‍ദാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

സല്‍മാൻ ഖാന്റ വീട്ടിലേക്കുണ്ടായ വെടിവെയ്‍പ്പില്‍ താരത്തിന്റെ മൊഴിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെടിവയ്‍പ്പിന്റെ ശബ്‍ദം കേട്ടാണ് അന്ന് താൻ എഴുന്നേറ്റതെന്ന് വ്യക്തമാക്കുകയായിരുന്നു നടൻ സല്‍മാൻ. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താൻ ആരെയും കണ്ടില്ല. തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു.

ഒടുവില്‍ ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി പ്രദര്‍ശനത്തിനെത്തിയത്. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്തിയില്ല, പൊലീസ് കേസ് എടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!