ക്രിസ്മസ് റിലീസായി ഡിസംബർ 20ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് മാർക്കോ.
നടൻ ഉണ്ണി മുകുന്ദനെ പുകഴ്ത്തി ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആക്ഷൻ ഹീറോയായി ഉണ്ണി മുകുന്ദൻ മാറിയിരിക്കുകയാണെന്ന് അഖിൽ പറയുന്നു. പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും ഒറ്റയ്ക്ക് പട വെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ആണ് ഉണ്ണിയുടെ വിജയമെന്നും അഖിൽ പറഞ്ഞു.
"2014ൽ ഇടപ്പള്ളിയിലെ ഒരു വീടിന്റെ രണ്ടാം നിലയിൽ ആദ്യമായി ഞാൻ ഉണ്ണിയെ കാണുമ്പോൾ ആ വീടിന്റെ ഭിത്തിയിൽ സൂപ്പർ മാനും, ബ്രൂസ് ലിയും, ജാക്കി ചാനും ഒക്കെ ആയിരുന്നു. 10 വർഷം പിന്നിടുമ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റ് അടിച്ച ഒരു ചിത്രത്തിന്റെ ആക്ഷൻ ഹീറോ. വീടിന്റെ ഭിത്തിയിൽ അല്ല പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആക്ഷൻ ഹീറോ ആയി ഉണ്ണി മാറിയിരിക്കുന്നു. കയറ്റവും ഇറക്കവും ആയിരുന്നില്ല ഉണ്ണിയുടെ കരിയർ. പരാജയങ്ങളുടെ പടു കുഴിയിൽ നിന്നും ഒറ്റയ്ക്ക് പട വെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ആണ് ഉണ്ണിയുടെ വിജയം. മുന്നോട്ടുള്ള യാത്രക്ക് എല്ലാ വിധ ആശംസകളും", എന്നാണ് അഖിൽ മാരാരുടെ വാക്കുകൾ.
കുറ്റകൃത്യത്തിന്‍റെ ചുരുളഴിയുന്നു; പ്രാവിൻകൂട് ഷാപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ
ക്രിസ്മസ് റിലീസായി ഡിസംബർ 20ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വയലന്റ് ആയ സിനിമ എന്ന ലേബലോടെയാണ് പ്രദർശനത്തിനെത്തിയത്. അത് അന്വർത്ഥമാക്കുന്ന തരത്തിലായിരുന്നു പ്രേക്ഷക പ്രതികരണങ്ങളും. ഉണ്ണി മുകുന്ദന്റെ കരിയറിൽ വലിയ ബ്രേക് ത്രൂവായ മാർക്കോ 100 കോടി ക്ലബ്ബും പിന്നിട്ട് തിയറ്ററുകളിൽ ജൈത്ര യാത്ര തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലാണ് മാര്‍ക്കോയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്. ബോളിവുഡിലെ പുത്തന്‍ റിലീസുകളെ അടക്കം പിന്തള്ളിക്കൊണ്ടായിരുന്നു മാര്‍ക്കോയുടെ പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..