16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9ന്റെ വേദിയിൽ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്.
സംഗീത പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9ന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കൺവെൻഷൻ സെറ്ററിലാണ് ഫിനാലെ നടക്കുന്നത്. ഹരിഹരൻ, വിദ്യാ ബാലൻ, സുജാത അടക്കമുള്ള ഗായകരുടെയും അഭിനേതാക്കളുടെയും നീണ്ട നിര തന്നെ ഫിനാലെ വേദിയെ മാറ്റ് കൂട്ടാൻ എത്തിച്ചേരും.
അറ്റ്ലസ് കൺവെൻഷൻ സെറ്ററിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഗ്രാന്റ് ഫിനാലെ പരിപാടികൾക്ക് തുടക്കമാകുന്നത്. ഇതിനോട് അനുബന്ധിച്ച് രണ്ട് മണി മുതൽ കാണികൾക്ക് പാസ് മുഖേന പ്രവേശനം ലഭിക്കും. വൈകുന്നേരം ആറ് മണി മുതലാണ് ഗ്രാന്റ് ഫിനാലെയുടെ സംപ്രേക്ഷണം ഏഷ്യാനെറ്റിൽ നടക്കുക.
undefined
അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരാണ് ഫൈനലിസ്റ്റുകൾ. വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിർണായക റൗണ്ടുകൾക്കും ശേഷമാണ് ഇവരെ തെരഞ്ഞെടുത്തത്. ഒപ്പം ഫിനാലെ പോരാട്ടത്തിൽ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തും.
സീസൺ 9ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ കെ എസ് ചിത്ര, സിത്താര, വിധു പ്രതാപ് തുടങ്ങിയവരാണ്. അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയ സിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിരുന്നു. ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരനും ഉണ്ടാകും.
സ്റ്റൈലിഷ് ലുക്കിൽ നാഗ ചൈതന്യയും ശോഭിതയും; ഒപ്പം കമന്റ് ബോക്സിന് പൂട്ട്, തങ്ങളെ 'ഭയമെ'ന്ന് നെറ്റിസൺ
2024 ജൂലൈ 22ന് ആണ് ഒന്‍പതാം സീസണ് തുടക്കമായത്. പ്രശസ്ത സംഗീതസംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണി ആയിരുന്നു സീസണ്‍ ഉദ്ഘാടനം ചെയ്തത്. 16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9ന്റെ വേദിയിൽ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്. വാശിയേറിയ പോരാട്ടങ്ങൾക്ക് ഒടുവിൽ അഞ്ച് പേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കുക ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം