'സിബിഐ 5'ല്‍ മമ്മൂട്ടിയുടെ നായികയായി ആശ ശരത്ത്

By Web Team  |  First Published May 29, 2021, 4:09 PM IST

നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്‍റെ ആലോചനയെക്കുറിച്ച് സംവിധായകന്‍ കെ മധു ആദ്യമായി സൂചന തരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു


സിബിഐ സിരീസിലെ അഞ്ചാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത് ആശ ശരത്ത്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായി എത്തുന്ന സിനിമയില്‍ ഒരു കേന്ദ്രകഥാപാത്രത്തെയാണ് ആശ ശരത്ത് അവതരിപ്പിക്കുന്നത്. പ്രശസ്‍ത നിര്‍മ്മാതാവ് നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണിത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയ്ക്ക് കെ മധു തന്നെയാണ് സംവിധാനം.

കൊവിഡ് പ്രതിസന്ധി മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാരുടെ ആലോചന. എറണാകുളത്തായിരിക്കും ചിത്രീകരണത്തിന് തുടക്കമിടുക. തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുകയാണെന്നും നിലവിലെ പ്രതിസന്ധി നീങ്ങിയാല്‍ ചിത്രീകരണത്തിന് തുടക്കമാവുമെന്നും കെ മധു പറഞ്ഞു. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 

Latest Videos

നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്‍റെ ആലോചനയെക്കുറിച്ച് സംവിധായകന്‍ കെ മധു ആദ്യമായി സൂചന തരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. സിരീസിലെ ആദ്യചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലാണ് ഇറങ്ങിയത്. പിന്നീട് 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്‍. കഥാപാത്രത്തിന്‍റെ മാനറിസങ്ങളും സിനിമാപ്രേമികളുടെയിടയില്‍ ട്രെന്‍ഡ് ആയിരുന്നു. 

undefined

 

ചിത്രത്തെക്കുറിച്ച് എസ് എന്‍ സ്വാമി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്

പൂർണമായും ത്രില്ലർ പശ്ചാത്തലത്തിൽ തന്നെയാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രവും. കാലത്തിന്‍റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളുടെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും സിനിമയിലേത്. പ്രേക്ഷകർ എന്താണ് സിബിഐ സീരീസിൽ നിന്ന് പ്രതീക്ഷിക്കുന്നത് അത് ചിത്രത്തിലുണ്ടാവും. സസ്പെൻസും നിഗൂഢതകളെല്ലാം നിറഞ്ഞ ചിത്രമാണ് ഇത്. പലരും ബാസ്ക്കറ്റ് കില്ലിംഗിലൂടെയാണ് ചിത്രത്തിന്‍റെ കഥാവികാസം എന്നൊക്കെ പറയുന്നു, അത് എന്താണെന്ന് സിനിമ ഇറങ്ങികഴിയുമ്പോൾ മനസിലാകും. ഇപ്പോൾ അതിനെപ്പറ്റി പറയുവാൻ സാധിക്കില്ല. ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയുവാൻ സാധിക്കും, മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ത്രില്ലറാകും ഈ ചിത്രം. സേതുരാമയ്യർ സിബിഐയും സംഘവും തന്നെയാണ്  ചിത്രത്തിന്‍റെയും ഹൈലൈറ്റ്.

click me!