പാട്ടൊന്നിന് 3 കോടി! ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ​ഗായകന്‍

By Web Team  |  First Published Nov 13, 2024, 10:55 PM IST

മറ്റ് ഗായകരേക്കാള്‍ ബഹുദൂരം മുന്നില്‍


താരങ്ങള്‍ ഒഴികെ സിനിമയിലെ മറ്റ് പല മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലത്തില്‍ ഏറെ കാലമെടുത്താണ് വര്‍ധനവ് ഉണ്ടായത്. ​പിന്നണി ​ഗായകരെ സംബന്ധിച്ചും അങ്ങനെതന്നെ. ടെക്നോളജി ഇത്രയും വികസിക്കുന്നതിന് മുന്‍പ് ആകാശവാണിയിലൂടെ നമ്മുടെ നിത്യജീവിതത്തിലെ പ്രസാദാത്മക സാന്നിധ്യമായിരുന്നെങ്കിലും പതിയെയാണ് ​ഗായകരുടെ പ്രതിഫലം കൂടിയത്. ഇന്ത്യന്‍ സിനിമയിലെ പിന്നണി​ ​ഗാന ശാഖയെടുത്താല്‍ മുഹമ്മദ് റാഫിക്കും മന്ന ഡേയ്ക്കുമൊക്കെ പാട്ടൊന്നിന് 300 രൂപ ലഭിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പ്രമുഖ ​ഗായകര്‍ക്ക് ഇന്ന് ലക്ഷങ്ങള്‍ ആവശ്യപ്പെടാന്‍ സാധിക്കും. എന്നാല്‍ പ്രതിഫലക്കാര്യത്തില്‍ അവരൊക്കെ നേടുന്നതിന്‍റെ പതിന്മടങ്ങ് നേടുന്ന ഒരാളുണ്ട്. 

അതെ, പാട്ടൊന്നിന് 3 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഒരാള്‍. മറ്റാരുമല്ല, സം​ഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാന്‍ തന്നെയാണ് അത്. എന്നാല്‍ പ്രതിഫലം ഇത്രയും ഉയരത്തില്‍ വച്ചിരിക്കുന്നതിന് അദ്ദേഹത്തിന് ഒരു കാരണമുണ്ട്. തന്നെക്കൊണ്ട് പാടിക്കണമെന്ന് ആ​ഗ്രഹിക്കുന്ന മറ്റ് സം​ഗീത സംവിധായകരെ നിരുത്സാഹപ്പെടുത്താനാണ് ഇത്. മറ്റുള്ളവരുടെ ഈണത്തില്‍ പാടുന്നതിലുള്ള വിരോധം കൊണ്ടല്ല, മറിച്ച് സ്വന്തം സം​ഗീത സംവിധാനത്തിലെ ധ്യാനാത്മകമായ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം ഈയൊരു ആവശ്യം മുന്നോട്ട് വെക്കുന്നത്. 

Latest Videos

undefined

താന്‍ ഈണം പകര്‍ന്ന ​ഗാനങ്ങള്‍ക്കാണ് റഹ്‍മാന്‍ ഏറെയും ശബ്ദം നല്‍കാറ്. അപൂര്‍വ്വമായി മറ്റുള്ളവരുടെ ​ഗാനങ്ങള്‍ ആലപിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന് ഈ പ്രതിഫലവും നല്‍കേണ്ടതായിവരും. റഹ്‍മാന്‍ കഴിഞ്ഞാല്‍ ശ്രേയ ഘോഷാല്‍ ആണ് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത്. പാട്ടൊന്നിന് 25 ലക്ഷമാണ് ശ്രേയ വാങ്ങുന്നത്. സുനിധി ചൗഹാന്‍, അരിജിത് സിം​ഗ് എന്നിവര്‍ പാട്ടൊന്നിന് 18- 20 ലക്ഷം വാങ്ങാറുണ്ട്. 15-18 ലക്ഷമാണ് സോനു നി​ഗം വാങ്ങുന്നത്. 

ALSO READ : സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!