നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരൻ, '18 പേജെസി'ന്റെ പുതിയ ട്രെയിലര്‍ പുറത്ത്

By Web TeamFirst Published Dec 17, 2022, 7:27 PM IST
Highlights

അനുപമ പരമേശ്വരൻ നായികയാകുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രമാണ് '18 പേജെസ്'. 'കാര്‍ത്തികേയ 2' എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ചിത്രമാണ് '18 പേജെസ്'. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. '18 പേജെസ്' എന്ന ചിത്രത്തിന്റെ തിയറ്ററിക്കല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം കട്ടുകളൊന്നുമില്ലാതെ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീൻ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക.

Latest Videos

അനുപമ പരമേശ്വരൻ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം അനുപമ പരമേശ്വരൻ നായികയായി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ഡിസംബര്‍ 29ന് ഡയറക്ട് റിലീസ് ചെയ്യും. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ചിത്രത്തിന്റെ ബാനര്‍. നാരായണയാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Read More: മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ

click me!