പ്രധാന വേഷത്തിൽ അനുപമ പരമേശ്വരൻ; 'പർദ്ദ'യിലെ ​ഗോപി സുന്ദറിന്‍റെ ​ഗാനം എത്തി

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പർദ്ദ. 

Anupama Parameswaran movie Paradha song

നുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന പർദ്ദ എന്ന ചിത്രത്തിന്റെ പുതിയ ​ഗാനം റിലീസ് ചെയ്തു. ​ഗോപി സുന്ദർ സം​ഗീതം നൽകിയ ​ഗാനത്തിന്റെ മലയാളം വെർഷൻ എഴുതിയിരിക്കുന്നത് ദീപക് രാമകൃഷ്ണനാണ്. കെ.കെ. നിഷാദും ശ്വേത സോമസുന്ദരനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പർദ്ദ. 

പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദ്ദയിൽ വടി സം​ഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചൽ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ പ്രധാന ലൊക്കേഷനുകളായ 'പർദ്ദ'യുടെ ഷൂട്ടിംഗ് മെയിൽ ഹൈദരാബാദിൽ പൂർത്തിയായിരുന്നു. 

Latest Videos

രോഹിത് കോപ്പുവാണ് 'പർദ്ദ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. വനമാലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്ണ പ്രത്യുഷ സ്ക്രിപ്റ്റ് ഡോക്ടറായി പ്രവർത്തിച്ചു. മൃദുൽ സുജിത് ഛായാഗ്രഹണവും ധർമേന്ദ്ര കകരള എഡിറ്റിഗും നിർവ്വഹിച്ചു. വരുൺ വേണുഗോപാൽ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നു. 

ശ്രീനിവാസ് കലിംഗ കലാസംവിധായകനായ 'പർദ്ദ'യുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് പൂജിത തടികൊണ്ട. ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടർ - അഭിനയ് ചിലുകമാരി. സ്റ്റിൽ ഫോട്ടോഗ്രാഫി - നർസിംഗറാവു കോമനബെല്ലി. ചിത്രത്തിൻ്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ഡിസൈൻ നിർവ്വഹിക്കുന്നത് അനിൽ & ഭാനു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!