തെലുങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ ഒന്ന് വേണമെന്ന് സാമന്ത

By Web Team  |  First Published Sep 1, 2024, 12:49 PM IST

തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് മാതൃകയിൽ സമാനമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് നടി സാമന്ത അഭ്യർത്ഥിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് അവർ പറഞ്ഞു.

Amid MeToo Row In Kerala Samantha Prabhus Message To Telugu Film Industry vvk

ദില്ലി: ഹേമ കമ്മിറ്റി റിപ്പോർട്ട് മാതൃകയില്‍ തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സമാനമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ച് നടി സാമന്ത. ഇത് നയങ്ങൾ രൂപപ്പെടുത്താനും സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും സഹായിക്കുമെന്ന് സാമന്ത പറഞ്ഞു പറഞ്ഞു. 

"ഞങ്ങൾ, തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു, ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു," സാമന്ത ഇൻസ്റ്റാഗ്രാമിലെ ഒരു സ്റ്റോറിയിൽ പറഞ്ഞു. 

Latest Videos

"ടിഎഫ്ഐയിൽ (തെലുങ്ക് ചലച്ചിത്ര വ്യവസായം) സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിന് സർക്കാറിന്‍റെ ഈ മേഖലയിലെ  നയങ്ങളുടെയും രൂപീകരണത്തിന് സഹായിക്കുന്ന ലൈംഗികപീഡനത്തെക്കുറിച്ചുള്ള സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ഞങ്ങൾ ഇതിനാൽ അഭ്യർത്ഥിക്കുന്നു," സാമന്ത കൂട്ടിച്ചേർത്തു.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ 235 പേജുള്ള റിപ്പോർട്ട് കഴിഞ്ഞാഴ്ചയാണ് പുറത്ത് എത്തിയത്. ഇതിന്‍റെ അലയൊലികള്‍ സംസ്ഥാനം വിട്ട് മറ്റ് സംസ്ഥാനങ്ങളിലും പടരുകയാണ് എന്ന് തെളിയിക്കുന്നതാണ് സാമന്തയുടെ വാക്കുകള്‍. 

അതേ സമയം തമിഴ് സിനിമ രംഗത്തും ഇത്തരം സാഹചര്യം ഒരുക്കുമെന്ന് തമിഴ് താര സംഘടന നേതാവ് വിശാല്‍ പറഞ്ഞിരുന്നു. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും. താരസംഘടനയുടെ നേതൃത്വത്തിൽ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും സിനിമാ പ്രവർത്തകർ ദുരനുഭവങ്ങൾ തുറന്നുപറയണമെന്നും വിശാൽ പറഞ്ഞു. തമിഴിലെ താരസംഘടനയുടെ ജനറൽ സെക്രട്ടറിയാണ്‌ വിശാൽ.

അതേ സമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദം കത്തിയതിന് പിന്നാലെ താരസംഘടന അമ്മയിൽ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചിരുന്നു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. 

സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍: ചാര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു

കല്‍ക്കി 2898 എഡിയിലെ ബ്രില്ലന്‍സും, അബദ്ധങ്ങളും, ആരും ശ്രദ്ധിക്കാത്ത 14 കണ്ടെത്തലുകള്‍ !

vuukle one pixel image
click me!
vuukle one pixel image vuukle one pixel image