Latest Videos

അമലയിലെ ആകാംഷ നിറഞ്ഞ ട്രെയിലർ പുറത്തിറങ്ങി

By Web TeamFirst Published Jun 10, 2023, 6:48 PM IST
Highlights

മലയാളത്തിലും തമിഴിലും,തെലുങ്കിലും  ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. 

കൊച്ചി: അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ "അമലയിലെ "ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി "നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. 

മലയാളത്തിലും തമിഴിലും,തെലുങ്കിലും  ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. അമല എന്ന കേന്ദ്ര കഥാപാത്രമായി അനാർക്കലി മരിയ്ക്കാർ ആണ് ഈ ചിത്രത്തിൽ എത്തുന്നത്. ബേസിൽ എന്ന കഥാപാത്രം ആയി ശരത് അപ്പാനിയും അലി അക്ബർ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥൻ ആയി ശ്രീകാന്തും എത്തുന്നു.

അനാർക്കലി മരിയ്ക്കാർ ,ശരത് അപ്പാനി ശ്രീകാന്ത് എന്നിവർക്ക് ഒപ്പം രജീഷാ വിജയൻ,സജിത മഠത്തിൽ,ചേലാമറ്റം ഖാദർ,ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നീ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും നിർഹിക്കുന്നു.

ബിജിഎം.ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക് ശ്യാം മോഹൻ എം. എം, കാലയ്,ആർട്ട് ഷാജി പട്ടണം, മേക്കപ്പ് ആർ ജി വയനാടൻ,കൊസ്റ്റും മെൽവി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ് ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയർ കാർത്തി, മിക്സിങ്  ജിജുമോന് ടി ബ്രൂസ്,സ്റ്റിൽ അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ എ. കെ ശിവൻ, പ്രോജക്ട് ഡിസൈനർ ജോബിൽ ഫ്രാൻസിസ് മൂലൻ,ലിറിക്‌സ് ഹരിനാരായണൻ ബി.കെ,മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ് ഒബ്‌സ്ക്യുറ പി ആർ. ഓ റിൻസി മുംതാസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം ജൂൺ  16 ന് പാൻ ഇന്ത്യൻ റിലീസായി തിയ്യേറ്ററുകളിൽ എത്തും.

ഗോപി സുന്ദറിന്‍റെ മനോഹര മെലഡി; 'അമല'യിലെ വീഡിയോ സോംഗ്

 

click me!