ബോഗയ്‍ൻവില്ല എങ്ങനെയുണ്ട്?, പ്രതീക്ഷ കാത്തോ സംവിധായകൻ അമല്‍ നീരദ്?, പ്രതികരണങ്ങള്‍ പുറത്ത്

By Web Team  |  First Published Oct 17, 2024, 12:42 PM IST

ബോഗയ്ൻ‍വില്ല എന്ന സിനിമ കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.


അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രമാണ് ബോഗയ്‍ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമല്‍ നീരദിന്റെ ഒരു കയ്യൊപ്പുള്ള ചിത്രമാണ് ബോഗയ്‍ൻവില്ലയുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളില്‍ സംവിധായകന്റെ ആരാധകര്‍ കുറിക്കുന്നു.

പതിഞ്ഞ താളത്തിലുള്ള ചിത്രമാണ് ബോഗയ്‍ൻവില്ലയെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് ഇൻവേസ്റ്റിഗേഷൻ ആംഗിള്‍ ഉണ്ടാകുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായ ഒരു ചിത്രമാണ് ബോഗയ്ൻവില്ല എന്നുമാണ് പ്രതികരണങ്ങള്‍.

First Half :

It is a slow-burn psychological mystery thriller, directed in Amal Neerad's signature style. The story focuses on the couple, Roy and Reethu, portrayed by Kunchacko Boban and Jyothirmayi, who deliver commendable performances. The film gains momentum… pic.twitter.com/AnIYYNBy5O

— Southwood (@Southwoodoffl)

slow-paced first half, filled with mystery, is elevated by good performances and Sushin Shyam’s music. Amal Neerad delivers a different kind of movie that captures attention right from the start. All eyes are on how the 2nd half unfolds!

— Forum Reelz (@ForumReelz)

Latest Videos

undefined

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മുമ്പെത്തിയ ചിത്രം മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം ആണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വം സിനിമയില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരുന്നുവെന്നായിരുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണമായത്. ക്രൈം ഡ്രാമയായിട്ടാണ് ഭീഷ്‍മ പര്‍വം സിനിമ എത്തിയിരുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തില്‍ ഇഴചേര്‍ന്ന് നിന്നിരുന്നു. അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.

Read More: തിയറ്ററില്‍ കാണാൻ തിരക്ക്, ഒടുവില്‍ ഒടിടി റിലീസ് മാറ്റി, മലയാളി നടിയുടെ ചിത്രം സര്‍പ്രൈസ് ഹിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!