'ഗംഗുഭായ് കത്തിയാവാഡി' എന്ന ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍.
ആലിയ ഭട്ട് (Alia Bhatt) നായികയായ ചിത്രം 'ഗംഗുഭായ് കത്തിയാവാഡി' ( Gangubai Kathiawadi) പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നതും.
സഞ്‍ജയ് ലീല ബന്‍സാലി ഒരു മജിഷ്യൻ തന്നെയാണ് പ്രേക്ഷകര്‍ പറയുന്നു. അത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. 'ഗംഗുഭായ് കത്തിയവാഡി' ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. ആലിയ ഭട്ടിന്റെ പ്രകടനം വിസ്‍മയകരം എന്നുമാണ് പ്രതികരണങ്ങള്‍.
...: BRILLIANT.
Rating: ⭐️⭐⭐⭐ is a magician, gets it right yet again... Powerful story + terrific moments + bravura performances [ is beyond fantastic, outstanding]... pic.twitter.com/WT3vFxsc78
undefined
...: BRILLIANT.
Rating: ⭐️⭐⭐⭐ is a magician, gets it right yet again... Powerful story + terrific moments + bravura performances [ is beyond fantastic, outstanding]... UNMISSABLE. pic.twitter.com/pIyaf1MWtv
So I just happened to watch premiere of & my goodness I couldn’t stop praising ‘s Performance as Gangubai! Every frame she is in, every word she speaks, the accent, the impact its remarkable! Special credit to the writer who wrote these amazing lines!
— Thakur Anoop Singh (@theindianthakur) A Debut Film from and praises for the performance from the critics🥺 ♥️
Well Done 👏 pic.twitter.com/Lry4YzJHy8
A Debut Film from and praises for the performance from the critics🥺 ♥️
Well Done 👏 pic.twitter.com/Lry4YzJHy8
After watching the movie you all sure bow down to her talent. born to play it and be a slb heroine.Alia Bhatt helps him with her immaculate acting and attitude. You will definitely miss out on a gem if you don’t watch it on the big screen. pic.twitter.com/xW1GD4OBv4
— Jeny 🌸 (@Idiotic_luv_)സഞ്‍ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രം ആയിട്ടാണ് ആലിയ ഭട്ട് എത്തുന്നത്.
Read More : 'മേരി ജാൻ', 'ഗംഗുഭായ് കത്തിയവാഡി'യിലെ ഗാനത്തിന്റെ വീഡിയോ
ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്. 'ഗംഗുഭായ് കത്തിയവാഡി' ട്രെയിലര്‍ പുറത്തുവന്നപ്പോള്‍തന്നെ ആലിയ ഭട്ടിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. 'റഹിം ലാല' എന്ന കഥാപാത്രമായിട്ടാണ് അജയ്‍ ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
പദ്‍മാവതി'നു ശേഷം എത്തിയ സഞ്‍ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 'ഗംഗുഭായ് കത്തിയവാഡി' ചിത്രത്തിലെ ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആലിയ ഭട്ടിന്റെ ഇതുവരെയുള്ള സിനിമകളിലെ മികച്ച ഒന്നാകും 'ഗംഗുഭായ് കത്തിയവാഡി'യും നായിക കഥാപാത്രവും എന്ന പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്ന തരത്തിലുള്ളതാണ് തിയറ്റര്‍ പ്രതികരണങ്ങള്‍
രണ്‍ബിര്‍ കപൂറിന്റെ നായികയായിട്ടുള്ള 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രമാണ് ആലിയ ഭട്ടിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസ് ചെയ്യുക. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുക.