മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം ഖേല്‍ ഖേല്‍ മേം ആണ് ആ ചിത്രം. ഇതിന്‍റെ പ്രമോഷനിലാണ് താരം.
മുംബൈ: ബോളിവുഡില്‍ 2020 വരെ ഹിറ്റുകള്‍ എന്ന് പറഞ്ഞാല്‍ അത് അക്ഷയ് കുമാര്‍ ആയിരുന്നു. ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള നായകനായിരുന്നു അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡിന് ശേഷം അക്ഷയ് കുമാറിന് ലഭിച്ചിരുന്ന ഈ ഭാഗ്യം അങ്ങ് മാഞ്ഞുവെന്നാണ് യാഥാര്‍ത്ഥ്യം. ഏറ്റവുമൊടുവിലെത്തിയ സര്‍ഫിറയും കാര്യമായി ശ്രദ്ധ നേടിയില്ല. തുടര്‍ച്ചയായി പരാജയങ്ങള്‍. ഈ പരാജയത്തിന്‍റെ പടു കുഴിയില്‍ നില്‍ക്കുന്ന അക്ഷയ് കുമാറിന്‍റെ അടുത്ത ചിത്രവും ഇപ്പോള്‍ വരുകയാണ്.
മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം ഖേല്‍ ഖേല്‍ മേം ആണ് ആ ചിത്രം. ഇതിന്‍റെ പ്രമോഷനിലാണ് താരം. ഇതിന്‍റെ ഭാഗമായി മുംബൈയിലെ ഹാജി അലി ദര്‍ഗ സന്ദര്‍ശിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ചിത്രത്തിന്‍റെ സംവിധായകന്‍ മുദാസ്സര്‍ അസീസിനൊപ്പമാണ് ആഗസ്റ്റ് 15ന് ഇറങ്ങുന്ന ഖേല്‍ ഖേല്‍ മേം എന്ന ചിത്രത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കാന്‍ താരം ദര്‍ഹയില്‍ എത്തിയത്.
ഇതിനൊപ്പം ഹാജി അലി ദര്‍ഗയുടെ പുനരുദ്ധാരണത്തിന് 1.25 കോടി രൂപയും നടന്‍ സംഭാവന ചെയ്തു. ഹാജി അലി ദര്‍ഗ അക്ഷയ് കുമാര്‍ സന്ദര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത ദര്‍ഹ ട്രസ്റ്റ്. ദര്‍ഗയുടെ നടന്നുവരുന്ന പുനരുദ്ധാരണത്തിന് സഹായം നല്‍കിയ അക്ഷയ് കുമാറിന് നന്ദിയും പറയുന്നുണ്ട്.
അതിനൊപ്പം തന്നെ കടുത്ത മത്സരമാണ് റിലീസ് ദിവസമായ ഓഗസ്റ്റ് 15ന് ഖേല്‍ ഖേല്‍ മേം നേരിടുന്നത്. ജോൺ എബ്രഹാം നായകനായ വേദ, സ്ത്രീ 2 എന്ന രണ്ട് ഹിന്ദി ചിത്രങ്ങള്‍ക്കൊപ്പമാണ് ഖേല്‍ ഖേല്‍ മേം ഇറങ്ങുന്നത്. ഇതില്‍ സ്ത്രീ 2 ബോളിവുഡ് ഏറെക്കാലമായി കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ്. അതിനാല്‍ തന്നെ കടുത്ത മത്സരവും അക്ഷയ് ചിത്രത്തിന് ഭീഷണിയാണ്.
ഖേല്‍ ഖേല്‍ മേം 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ്. അക്ഷയ് കുമാറിന് തുടര്‍ പരാജയങ്ങളില്‍ ആശ്വാസമാകും ഈ ചിത്രം എന്നാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്.
'ചേട്ടനും അനിയത്തിയുമാണോ?': മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി, സന്തോഷത്തില്‍ സാജന്‍ സൂര്യ