Latest Videos

പരക്കെ പൊട്ടിയത് നാല് പടങ്ങള്‍: അവരുടെ പ്രതിഫലം ആദ്യം കൊടുക്കൂ, എനിക്ക് പിന്നെ മതിയെന്ന് അക്ഷയ് കുമാര്‍

By Web TeamFirst Published Jul 2, 2024, 9:03 AM IST
Highlights

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പൂജാ എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ ബോക്സോഫീസിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു.  

മുംബൈ: അഭിനേതാക്കൾക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാത്ത സംഭവത്തില്‍ നിർമ്മാണ, വിതരണ കമ്പനിയായ പൂജ എന്‍റര്‍ടെയ്മെന്‍റ് ഒടുവില്‍ പ്രതികരിച്ചു. ഇപ്പോഴത്തെ നിര്‍മ്മാണ കമ്പനിയുടെ പ്രതിസന്ധി സാഹചര്യം പരിഹരിക്കാൻ വേണ്ടി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്തെത്തിയതായി വിവരം.

പൂജാ എന്‍റര്‍ടെയ്മെന്‍റ് നിർമ്മിച്ച സിനിമകളിൽ പ്രവർത്തിച്ചവർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നിരുന്നു. ഏകദേശം രണ്ടാഴ്ച മുമ്പ്, കമ്പനി സ്ഥാപകൻ വാഷു ഭഗ്‌നാനി ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ചി വിവിധ ചിത്രങ്ങളുടെ ക്രൂ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. സംയുക്തമായ ഒരു പോസ്റ്റില്‍ ഇവര്‍ തങ്ങളുടെ കഷ്ടപ്പാടുകൾ വിവരിച്ചിരുന്നു. 

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പൂജാ എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ ബോക്സോഫീസിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു.  ഈ ചിത്രത്തിന്‍റെ  സഹനിർമ്മാതാവും വാഷുവിന്‍റെ മകനും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്‌നാനി ഇപ്പോൾ സാമ്പത്തിക ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.

“അക്ഷയ് സാർ ഈ വിഷയം ചർച്ച ചെയ്യാൻ അടുത്തിടെ എന്നെ കണ്ടു. ഈ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, അക്ഷയ് സാർ മുന്നോട്ട് വന്ന് ക്രൂവിന് പിന്തുണ നൽകാനും മടിച്ചില്ല. ഞങ്ങളുടെ പ്രോജക്‌റ്റുകളിൽ പ്രവർത്തിക്കുന്ന ഓരോ ക്രൂ അംഗത്തിനും അവരുടെ പ്രതിഫലം പൂര്‍ണ്ണമായി കിട്ടിയിട്ടെ തന്‍റെ പ്രതിഫലം നല്‍കേണ്ടതുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.  

അക്ഷയ് സാറിന്‍റെ ഈ തീരുമാനവും ഈ സമയത്ത് ഞങ്ങളോടൊപ്പം നിൽക്കാനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധതയ്ക്കും ഞങ്ങൾ  നന്ദിയുള്ളവരാണ്. സിനിമാ ബിസിനസ്സ് ശക്തമായ ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതാണ് വ്യവസായത്തിൽ വളർത്താൻ ഞങ്ങൾ ശ്രമിക്കുന്നത്, ” ജാക്കി ഭഗ്‌നാനി പ്രസ്താവനയിൽ പറഞ്ഞു. പൂജ എന്‍റര്‍ടെയ്മെന്‍റിന്‍റെ അവസാനത്തെ നാല് ചിത്രങ്ങളില്‍ അക്ഷയ് കുമാര്‍ അഭിനയിച്ചിരുന്നു. ഒന്ന് ഒടിടി റിലീസ് ആണെങ്കിലും. വന്‍ പരാജയങ്ങളായിരുന്നു ഈ ചിത്രങ്ങള്‍. 

ക്രൂ അംഗങ്ങളെ കൂടാതെ, ബഡേ മിയാൻ ഛോട്ടേ മിയാൻ അഭിനേതാക്കളായ ടൈഗർ ഷ്രോഫ്, സോനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ എന്നിവരും ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രത്തിനായുള്ള പ്രതിഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് വിവരം. പൂജാ എന്‍റര്‍ടെയ്മെന്‍റ്  ക്രൂവിനും വാടകയും മറ്റുമായി 2.5 കോടി കൊടുത്ത് തീര്‍ക്കാനുണ്ടെന്നാണ് വിവരം. 

അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട; 'കതിരവന്‍' മമ്മൂട്ടി തന്നെ; അയ്യങ്കാളിയായി മമ്മൂട്ടിയെത്തും

സൂപ്പർ ഹിറ്റ് സംഗീത സംവിധായകന്മാരായ വിഷ്ണു വിജയ് - സാം സി എസ് ആദ്യമായി ഒന്നിക്കുന്നു ; പ്രതീക്ഷ കൂട്ടി 'പണി'

click me!