അജിത് കുമാറിന്റെ വീഡിയോ ചര്‍ച്ചയാകുകയാണ്.
തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അജിത്ത്. അജിത് കുമാറിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആകാംക്ഷയോടെ ആരാധകര്‍. ഗുഡ് ബാഡ് അംഗ്ലി എന്ന ചിത്രത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്. എന്നാല്‍ മറ്റ് ഇഷ്‍ടങ്ങള്‍ക്ക് പിന്നാലെയാണ് താരം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാര്‍ റേസിംഗില്‍ താല്‍പര്യം ഉള്ള താരമാണ് അജിത്ത്. 2024 യൂറോപ്യൻ ജിടിഫോര്‍ ചാമ്പ്യൻഷിപ്പില്‍ താരം പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗുഡ് ബാഡ് അംഗ്ലി എന്ന ചിത്രം മാഡ്രിഡിലാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഫുട്‍ബോള്‍ മത്സരം താരം കാണുന്നതും വീഡിയോ പ്രചരിച്ചതും ആണ് പുതുതായി ചര്‍ച്ചയായിരിക്കുന്നത്. ഒരു സെല്‍ഫി വീഡിയോ താരം തന്നെയാണ് എടുത്തത്. ഫാൻ ക്ലബ് വീഡിയോ പുറത്തുവിട്ട് തങ്ങളുടെ ആവേശം കുറിപ്പായി എഴുതിയതും ചര്‍ച്ചയായി. ഇങ്ങനെയാല്‍ എങ്ങനെ സിനിമ കഴിയുമെന്ന് ചോദിക്കുകയാണ് നടൻ അജിത് കുമാറിനോട് ആരാധകര്‍
Exclusive Selfie Video Of THALA AJITH While Watching the FIFA Match At Stamford Bridge West London 🏴⚽️
Our Man is Super Excited 🤩✨ | | pic.twitter.com/Wvw9Cwwo9h
undefined
അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയാണ്. വിഡാ മുയര്‍ച്ചിയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു എന്നാണ് അജിത് കുമാറിന്റെ ചിത്രത്തില്‍ ഉള്ള നടൻ അര്‍ജുൻ വ്യക്തമാക്കിയത്. ചിത്രത്തിന്റെ റിലീസ് അപ്‍ഡേറ്റും പുറത്തുവിട്ടിരുന്നു. 2024 ഡിസംബറില്‍ വിഡാ മുയര്‍ച്ചി തിയറ്ററുകളില്‍ എത്തിയേക്കും എന്നാണ് അര്‍ജുൻ സൂചിപ്പിച്ചിരുന്നത്.
ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടില്ല. വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയതിന്റെ നിരാശയുണ്ടാക്കിയുണ്ടായിരുന്നു. അസെര്‍ബെയ്‍ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തതും സങ്കടമായി. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് ആശ്വാസമായി. ഒടുവില്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുണ്ടെങ്കിലും താരം ചാമ്പ്യൻഷിപ്പിന്റെ തിരക്കിലായാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമോയെന്ന് ആശങ്കയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക