ശെയ്‍ത്താൻ ശരിക്കും നേടിയത് എത്ര?, ഒടിടിയില്‍ റിലീസാകുന്നു

By Web Team  |  First Published Apr 29, 2024, 3:52 PM IST

ഒടിടി പ്രദര്‍ശനത്തിന് ശെയ‍്‍ത്താൻ.

Ajay Devgn starrer Shaitaan ott release update hrk

അജയ് ദേവ്‍ഗണ്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ശെയ്‍ത്താൻ.  മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. മെയ്‍ മൂന്നിന് ശെയ്‍ത്താൻ നെറ്റ്‍ഫ്ലിക്സിലൂടെ ഒടിടിയില്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്‍ഗണിന്റെ ശെയ്‍ത്താൻ നെറ്റ്ഫ്ലിക്സിലൂടെയാകും ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക

മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ആഗോളതലത്തില്‍ ആകെ 212 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Latest Videos

അജയ് ദേവ്‍ഗണ്‍ നായകനായവയില്‍ ശെയ്‍ത്താൻ ചിത്രത്തിന് മുന്നേയെത്തിയ 'ഭോലാ' ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നീ ചിത്രങ്ങളാണ്.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്‍സുമാണ്. അജയ്‍യുടെ ഭോലാ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം അസീസ് ബജാജാണ്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അ‍ര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

Read More: റീ റിലീസില്‍ ഞെട്ടിച്ച് ഗില്ലി, ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത് അത്ഭുതം, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image