'ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം, ഇല്ലാണ്ടാവുമ്പോഴുള്ള വേദന സഹിക്കില്ല'; അച്ഛന്‍റെ ഓര്‍മയില്‍ പാര്‍വതി

By Web Team  |  First Published Aug 22, 2024, 10:07 AM IST

അച്ഛനൊപ്പമുള്ള തന്‍റെയും മകന്‍റെയും ഫോട്ടോകളും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. 


ച്ഛന്റെ വേർപാടിൽ മനസുലഞ്ഞ് വികാരനിർഭരമായ കുറിപ്പ് പങ്കിട്ട് നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. താൻ ക്യാമറയ്ക്ക് മുന്നിൽ വരണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ച വ്യക്തി അച്ഛനാണെന്ന് പാർവതി പറയുന്നു. അച്ഛനെയും അമ്മയെയും ഒരുപാട് സ്നേഹിക്കണമെന്നും അവർ ഇല്ലാതാകുമ്പോഴുള്ള വേദന സഹിക്കാവുന്നതിൽ അപ്പുറമാണെന്നും പാർവതി പറയുന്നു.

സ്ട്രോക്ക് വന്നതിന് ശേഷം കഴിഞ്ഞ നാല് മാസം അച്ഛന് തങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ല. അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രമാണ് ആശ്വാസമെന്നും പാർവതി പറയുന്നു. അച്ഛനൊപ്പമുള്ള തന്‍റെയും മകന്‍റെയും ഫോട്ടോകളും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. 

Latest Videos

undefined

വിവാഹം രാജസ്ഥാനിൽ, റിസപ്ഷൻ ഹൈദരാബാദിൽ; നാഗചൈതന്യ- ശോഭിത വിവാഹം 2025ൽ- റിപ്പോർട്ട്

"അച്ഛൻ..ഞാൻ മീഡിയയിൽ വരണമെന്ന് ഇ ലോകത്തു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ അച്ഛൻ ആരുന്നു ..എന്നെ പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമരുന്നു. അച്ഛാ എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുതേ എന്നൊക്കെ. എന്തൊക്കെ വന്നാലും പെണ്മക്കൾക് അച്ഛൻ എന്നത് ഒരു ശക്തി തന്നെ ആണ്.. ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാൻ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല..ഓരോ കാര്യത്തിനും ഞാനും അച്ഛനും എപ്പോഴും വഴക്കുണ്ടാക്കും. കാരണം നമ്മൾ വഴക്കുണ്ടാക്കിയാലും നമ്മളെ ഒരിക്കലും വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാകുന്നത് അച്ഛനമ്മമാർ തന്നെ ആയിരിക്കും.. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും എന്റെ അച്ഛൻ ഇല്ല.. ഇത്രേ ഉള്ളു എല്ലാവരും.. ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം ഒക്കെ.. ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന ഒട്ടും സഹിക്കാൻ കഴിയില്ല… ഒന്നുടെ അമർത്തി കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും ഒക്കെ കൊതി വരുമെന്നേ.. സ്ട്രോക്ക് വന്നതിനു ശേഷം അവസാന 4 മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ല..അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രേ ഉള്ളു ഒരു ആശ്വാസം..കാണുന്നുണ്ടാകും എല്ലാം", എന്നാണ് പാർവതി കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!