പ്രതിഫല പട്ടികയിൽ രണ്ടാം സ്ഥാനം ആലിയ ഭട്ടിനാണ്.
സിനിമാ താരങ്ങളുടെ പ്രതിഫലം അറിയാൻ പ്രേക്ഷകർക്ക് താല്പര്യവും കൗതുകവും ഏറെയാണ്. പ്രത്യേകിച്ച് പ്രിയ താരങ്ങളുടേത്. കോടികളാണ് പല നടന്മാരും ഒരു സിനിമയ്ക്ക് മാത്രമായി വാങ്ങിക്കുന്നത്. പ്രതിഫല കാര്യത്തിൽ നടിമാരും പിന്നിലല്ല. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടി നയൻതാര എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബോളിവുഡിൽ ആരാകും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് ? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് എന്റർടെയ്ൻമെന്റ് സൈറ്റുകൾ.
റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് ദീപിക പദുകോൺ ആണ്. 2018ൽ റിലീസ് ചെയ്ത പദ്മാവത് എന്ന ചിത്രത്തിലൂടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന താരം എന്ന റെക്കോർഡ് ദീപികയ്ക്ക് ആയിരുന്നു. 2024ലെ കണക്ക് പ്രകാരം ആ റെക്കോർഡ് ഇപ്പോഴും താരത്തിന്റേ പേരിൽ തന്നൊണ്. പതിനഞ്ച് മുതൽ ഇരുപത് കോടി വരെയാണ് ഒരു സിനിമയ്ക്ക് വേണ്ടി ദീപിക വാങ്ങിക്കുന്നതെന്നാണ് റിപ്പോർട്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡിയാണ് ദീപികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 1100 കോടിയിലധികം കളക്ഷൻ കൽക്കി ഇതിനകം നേടി കഴിഞ്ഞു.
'ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ'; വയനാടിനായി കൈകോർത്ത് സിനിമാലോകം
പ്രതിഫല പട്ടികയിൽ രണ്ടാം സ്ഥാനം ആലിയ ഭട്ടിനാണ്. ഒരു സിനിമയ്ക്ക് വേണ്ടി പതിനഞ്ച് കോടിയാണ് ആലി വാങ്ങിക്കുന്നത്. കരീന കപൂർ ആണ് മൂന്നാം സ്ഥാനത്ത്. എട്ട് മുതൽ പതിനൊന്ന് കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. കത്രീന കൈഫും കരീനയ്ക്ക് ഒപ്പമുണ്ട്. എട്ട് മുതൽ പതിനൊന്ന് കോടി വരെയാണ് കത്രീനയുടെയും പ്രതിഫലം. കൃതി സനോണ്‍, കിയാര അദ്വാനി, കങ്കണ രണാവത്ത്, താപ്‌സീ പന്നു തുടങ്ങിയ താരങ്ങളാണ് പട്ടികയിൽ മറ്റ് സ്ഥാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..