ആദ്യ 1000 കോടിയോ?, പ്രത്യേകതകള്‍ എന്തൊക്കെ?, ദളപതി 69ന് നടൻ വിജയ് തുടക്കമിട്ടത് ഇങ്ങനെ

By Web Team  |  First Published Oct 5, 2024, 9:34 AM IST

ദളപതി 69 തുടങ്ങിയത് ഇങ്ങനെ.


രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദളപതി 69 താരത്തിന്റെ അവസാന സിനിമയായിരിക്കും എന്നാണ് കരുതുന്നത്. ദളപതി 69ല്‍ സിനിമാ ആരാധകര്‍ക്കൊപ്പം താരങ്ങള്‍ക്കും വലിയ പ്രതീക്ഷകളാണ്. തമിഴകത്ത് നിന്നുള്ള ആദ്യത്തെ 1000 കോടി ചിത്രമാകുമോ ദളപതി 69 എന്നാണ് ഉറ്റുനോക്കുന്നത്.

ബാഹുബലി 2 സിനിമ തമിഴിലുമായിട്ടാണ് സംവിധായകൻ രാജമൌലി ചിത്രീകരിച്ചത്. അതിനാല്‍ 1000 കോടിയുടെ കണക്കില്‍ ചിത്രം തമിഴകത്തുണ്ട്. എന്നാല്‍ തനിത്തമിഴില്‍ ഒരു 1000 കോടി ക്ലബി ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നത് വ്യക്തമാണ്. വിജയ്‍യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായ ലിയോ ആഗോളതലത്തില്‍ നേടിയത് 620 കോടി രൂപയോളമാണ്.

Latest Videos

undefined

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് കാത്തിരിപ്പ്. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ ക്യാൻവസിലുള്ള ഒരു ഗാന രംഗമാണ് ചിത്രീകരിക്കുന്നത്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്റര്‍ ആണ്. ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൌതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും  പ്രകാശ് രാജുമൊക്കെ കഥാപാത്രമാകുമ്പോള്‍ ഛായാഗ്രാഹണം സത്യൻ സൂര്യൻ ആണ്.

Read More: 'ഇമോജിയില്‍ മാറ്റമോ?', ഇതാ വേട്ടയ്യന്റെ ആദ്യ റിവ്യു, സസ്‍പെൻസുമായി അനിരുദ്ധ് രവിചന്ദര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!