മോഹൻലാല്‍ നായകനായ മലയാള സിനിമകളാണ് താൻ കൂടുതലായി കണ്ടതെന്നും വിദ്യാ ബാലൻ.
ബോളിവുഡില്‍ നായികാ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങള്‍ ഹിറ്റാക്കിയ നടിയാണ് വിദ്യാ ബാലൻ. മലയാളി കുടുംബത്തില്‍ ജനിച്ച ഒരു താരവുമാണ് വിദ്യാ ബാലൻ. അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി നായകനായി വേഷമിട്ട കാതല്‍ സിനിമ മികച്ച ഒന്നാണെന്ന് വ്യക്തമാക്കുകയാണ് വിദ്യാ ബാലൻ ഒരു അഭിമുഖത്തില്‍.
അടുത്തിടെ ഒരുപാട് മലയാള സിനിമകള്‍ താൻ കാണാറുണ്ട് എന്ന് അഭിമുഖത്തില്‍ വിദ്യാ ബാലൻ വ്യക്തമാക്കുന്നു. ഞാൻ കൂടുതലും ലാലേട്ടൻ നായകനായ സിനിമകളാണ് കണ്ടിട്ടുള്ളത്. കാരണം അദ്ദേഹത്തിന്റെ തമാശകളാണ്. പക്ഷേ എന്റെ മമ്മൂട്ടി ചെയ്‍ത സിനിമകളും ഇഷ്‍ടമാണ്. അടുത്തിടെ ഞാൻ കാതല്‍ കണ്ടു. അദ്ദേഹം മനോഹരമായി ചെയ്‍തിരിക്കുന്നു. ഇക്കാര്യം മമ്മൂട്ടിയോട് സൂചിപ്പിക്കാൻ ദുല്‍ഖറിന് താൻ മെസേജ് അയക്കുകയും ചെയ്‍തെന്ന് വിദ്യാ ബാലൻ വ്യക്തമാക്കി.
മമ്മൂട്ടി ആ വേഷം ചെയ്‍തുവെന്നതവല്ല, സിനിമ നിര്‍മിക്കാനും തയ്യാറായി. വലിയൊരു നടൻ സ്വവര്‍ഗ ലൈംഗികതയുള്ള കഥാപാത്രം ചെയ്യാൻ തയ്യാറായി. ആ കമ്മ്യൂണിറ്റിയെ പിന്തുണയ്‍ക്കുകയാണ് ചെയ്‍തത്. മറ്റുള്ളവരെ ബോധവത്‍കരിക്കാൻ അത് സഹായകരമായിയെന്നും പറയുന്നു വിദ്യാ ബാലൻ.
മമ്മൂട്ടി വേഷമിട്ട കാതല്‍ പോലുള്ള സിനിമ ചെയ്യാൻ ഒരിക്കലും ഒരു ഹിന്ദി നടൻ തയ്യാറാകില്ല. കേരളത്തില്‍ പുരോഗമനപരമായ പ്രേക്ഷകരാണ് ഉള്ളത്. അതാണ് പ്രധാന വ്യത്യാസം. കേരളത്തില്‍ ഒരു നടന് ഒരിക്കലും തന്റെ ഇമേജിനെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും ചൂണ്ടിക്കാട്ടുന്നു വിദ്യാ ബാലൻ. നടൻ എന്ന നിലയില്‍ സുരക്ഷിതത്വമുണ്ട്. കേരളത്തിലെ പ്രേക്ഷകര്‍ വിശാലമായ മനസ്സുള്ളവരാണ്. നടീ നടൻമാരോട് അവര്‍ക്ക് ആദരവുണ്ടെന്നും പറയുന്നു വിദ്യാ ബാലൻ.
Read More: ശിവകാര്‍ത്തികേയനൊപ്പം മലയാളത്തിന്റെ വമ്പൻ താരവും, സംവിധാനം മുരുഗദോസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക