തൃഷ പൊലീസ് ഓഫീസറായിട്ടാണ് ബൃന്ദയിലുള്ളത്.
തൃഷ നായികയായി എത്തിയ വെബ്‍ സീരീസാണ് ബൃന്ദ. ആന്ധ്രപ്രദേശില്‍ നിന്നുള്ള പൊലീസ് അന്വേഷണത്തിനറെ കഥ സോണി ലിവിന്റെ ബൃന്ദ എന്ന സീരീസായി പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ബൃന്ദയ്‍ക്ക് ലഭിക്കുന്നത്. ബൃന്ദ മികച്ച ഒരു ത്രില്ലര്‍ സീരീസായിരിക്കുന്നു എന്നാണ് പ്രതികരണങ്ങള്‍.
തൃഷയുടെ മികച്ച പ്രകടനവും ട്വിസ്റ്റുകളും സീരീസിനെ ആകര്‍ഷകമാക്കുന്നു എന്നാണ് അഭിപ്രായം എന്ന് പറയുന്നു ബൃന്ദ കണ്ടവര്‍ മിക്കവരും. തൃഷയ്ക്ക് പുറമേ ബൃന്ദ എന്ന സീരീസില്‍ സായ് കുമാര്‍, അമണി, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ആന്ധ്രയിലെ യഥാര്‍ഥ സംഭവങ്ങള്‍ പ്രചോദനമാക്കിയുള്ള സീരീസില്‍ പൊലീസ് വേഷത്തിലാണ് തൃഷ എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് സൂര്യ വങ്കലയാണ്.
Three episodes into and I am hooked - not for the faint at heart. The plot is intriguing, both very well written and directed. Loving in this new form and she’s acing it. The rest of the cast is also fabulous. Can’t wait to watch the rest pic.twitter.com/g1gXAyH0w9
— Half-Blood_Time Lord (@rycbar_NINENINE). makes a fantastic web series debut in & as a smart police officer in the Telugu investigation drama who is obsessed with tracking down a serial killer. The first reviews are out and it is extremely good 👍
This eight-part murder mystery now streaming on… pic.twitter.com/CQ8k6WCqLS
undefined
ദളപതി വിജയ്‍യുടെ ലിയോയുടെ വിജയ ആഘോഷ ചടങ്ങില്‍ നായിക തൃഷ വേദിയില്‍ സംസാരിച്ചപ്പോള്‍ പങ്കുവെച്ച കാര്യങ്ങളും ചര്‍ച്ചയായിരുന്നു. സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു. ലിയോയില്‍ എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട്. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമാണാണെന്നും താരം വ്യക്തമാക്കി.
ലിയോയില്‍ പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിരുന്നു വിജയ്‍യുടേത്. തൃഷയുടെ സത്യ പാര്‍ഥിപന്റെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു ലിയോയില്‍ ഉണ്ടായിരുന്നത്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയപ്പോള്‍ ലിയോ എന്ന സിനിമ വൻ ഹിറ്റായി മാറിയിരുന്നു. കൊല്ലാതിരുന്നതില്‍ സന്തോഷം എന്ന തൃഷ പറയുമ്പോള്‍ ആരാധകര്‍ കണ്ടെത്തുന്ന സൂചന സത്യ എന്ന കഥാപാത്രം എല്‍സിയുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്നാണ്. എന്തായാലും ലിയോയും സത്യയുമൊക്കെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ എത്തുമ്പോള്‍ ആവേശം വാനോളമാകും എന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക