കുടുംബത്തിലെ ഒരു സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ശ്രീക്കുട്ടി.
'ഓട്ടോഗ്രാഫി'ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീക്കുട്ടി. നടി ശ്രീക്കുട്ടി 'ഓട്ടോഗ്രാഫി'ലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ 'മൃദുല'യായിട്ടായിരുന്നു എത്തിയത്. സീരിയലിൽ നിന്ന് നീണ്ടൊരു ഇടവേളയെടുത്ത താരം അടുത്തിടെ തിരികെ എത്തിയിരുന്നു. വിവാഹിതയായതോടെയായിരുന്നു ശ്രീക്കുട്ടി അഭിനയത്തിൽ ഇടവേളയെടുത്തത്. തിരിച്ചുവരവിൽ സോഷ്യല്‍ മീഡിയയിലും താരം സജീവമായി ഇടപെടുന്നു. മറ്റു മിക്ക താരങ്ങളെയും പോലെ തന്നെ ശ്രീക്കുട്ടിക്കും ഒരു യൂട്യൂബ് ചാനലുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ഒരു സന്തോഷം താരം പങ്കുവെച്ചിരിക്കുകയാണ്.
ഒരു അപ്പച്ചി ആയെന്ന സന്തോഷം അറിയിക്കുകയാണ് നടി ശ്രീക്കുട്ടി. തന്റെ കസിൻ സഹോദരന് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നുവെന്ന് ശ്രീക്കുട്ടി സന്തോഷത്തോടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. വീട്ടുകാരെയെല്ലാം പരിചയപ്പെടുത്തിക്കൊണ്ട് കുഞ്ഞിന്റെ നൂലുകെട്ട് വിശേഷങ്ങളും ശ്രീക്കുട്ടി പങ്കുവച്ചു. പുണ്യ പാർവണ എന്നാണ് കുഞ്ഞിനായി തന്റെ വീട്ടുകാർ തീരുമാനിച്ച പേരെന്നും ശ്രീക്കുട്ടി വ്യക്തമാക്കി.
ശ്രീക്കുട്ടിക്ക് ഒരു അനിയത്തിയാണ് ഉള്ളത്. അടുത്തിടെയായിരുന്നു ശ്രീക്കുട്ടിയുടെ അനിയത്തിയുടെ വിവാഹം. തന്റെ സഹോദരിയുടെ വിവാഹ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഒരു പ്രണയ വിവാഹമായിരുന്നു ശ്രീക്കുട്ടിയുടേത്. സീരിയലിൽ ക്യാമറാമാനായ മനോജ് കുമാറിനെയാണ് വിവാഹം ചെയ്‍തത്. വിവാഹത്തിനുശേഷം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും ഇപ്പോൾ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. വേദ എന്ന മകളാണ് ഇവര്‍ക്കുള്ളത്.
undefined
'കൃഷ്‍ണകൃപാസാഗര'ത്തിൽ കണ്ണന്റെ രാധയായി എത്തിയതുതൊട്ട് താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. വില്ലത്തിയായും നായിക ആയും ശ്രീക്കുട്ടി തന്റെ പ്രതിഭ പ്രേക്ഷകർക്ക് മുൻപിൽ പ്രകടിപ്പിച്ചു. ഇടവേളയ്‍ക്കുശേഷം ശ്രീക്കുട്ടി 'സസ്നേഹം' എന്ന സീരിയലിലൂടെയാണ് തിരിച്ചെത്തിയത്. ശ്രീക്കുട്ടി പങ്കുവയ്ക്കുന്ന വീഡിയോകള്‍ ഹിറ്റാകാറുമുണ്ട്.
Read More: 'ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ', ഫോട്ടോയുമായി 'ആര്‍ഡിഎക്സി'ലെ 'ഡോണി'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക