ഇനി ഒന്നാമൻ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരത്തിന് ആകാംക്ഷയോടെ തമിഴകം കാത്തിരിക്കുകയാണ്.
രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. തമിഴകത്തിലെ അടുത്ത താരം ഇനി ആരായിരിക്കും എന്നതിലാണ് ആകാംക്ഷ. വിജയ്‍യുടെ സ്ഥാനത്ത് ആരാകും തമിഴ് സിനിമയില്‍ എന്നതില്‍ കടുത്ത മത്സരവുമാണ് നടക്കുന്നത്. സാധ്യതയുള്ള പേരുകളില്‍ ആദ്യ സ്ഥാനത്തുള്ള താരം ശിവകാര്‍ത്തികേയന്റെ അമരനിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
ശിവകാര്‍ത്തികേയന് പ്രതീക്ഷയുള്ള ചിത്രമാണ് ഇനി വരാനിരിക്കുന്ന അമരൻ. ആരാധകരും ഉറ്റുനോക്കുന്ന ഒരു തമിഴ് ചിത്രമാണ് അമരൻ. അതിനാല്‍ അമരന്റെ ഓരോ അപ്‍ഡേറ്റും താരത്തിന്റെ ആരാധകര്‍ സസൂക്ഷ്‍മം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. വെണ്ണിലാവ് സാരല്ലെന്ന ഒരു ഗാനത്തിന്റെ വീഡിയോ ലിറിക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
undefined
മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലുമാണ് തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറയുന്നു ശിവകാര്‍ത്തികേയൻ.
നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക