റൈറ്റ്‍സിന് 90 കോടി, വേട്ടയ്യൻ ഒടിടിയില്‍ എപ്പോള്‍, എവിടെ?

By Web TeamFirst Published Oct 17, 2024, 3:53 PM IST
Highlights

രജനികാന്തിന്റെ ഹിറ്റായ വേട്ടയ്യൻ സിനിമ ഒടിടിയില്‍ എവിടെയായിരിക്കും?.

രജനികാന്തിന്റെ ഹിറ്റ് ചിത്രമായിരിക്കുകയാണ് വേട്ടയ്യൻ. തമിഴ്‍നാട്ടില്‍ രജനികാന്തിന്റെ വേട്ടയ്യൻ 200 കോടി രൂപയോളം ആകെ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഇനി രജനികാന്തിന്റെ വേട്ടയ്യൻ എപ്പോഴായിരിക്കും ഒടിടിയില്‍ എന്നതാണ് ചര്‍ച്ചയാകുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക എന്ന് നേരത്തെ വ്യക്തമാണെങ്കിലും ഇതുരവരെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

ഒടിടി റൈറ്റ്സിന് ഏകദേശം 90 കോടിയാണ് ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്. ഫഹദും നിര്‍ണായക കഥാപാത്രമായി രജനികാന്ത് ചിത്രത്തില്‍ ഉണ്ടെന്നതും പ്രത്യേകതയാണ്. മഞ്‍ജു വാര്യരാണ് ചിത്രത്തില്‍ നായിക കഥാപാത്രമായി എത്തിയിരിക്കുന്നത്. വില്ലൻ വേഷത്തിലാണ് മലയാളി താരം സാബുമോൻ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്.

Latest Videos

സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് രജനികാന്ത് നായകനായ ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ്. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Read More: തിയറ്ററില്‍ കാണാൻ തിരക്ക്, ഒടുവില്‍ ഒടിടി റിലീസ് മാറ്റി, മലയാളി നടിയുടെ ചിത്രം സര്‍പ്രൈസ് ഹിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!