കങ്കുവ ആ സൂപ്പര്‍താരം ആവശ്യപ്പെട്ട സിനിമ എന്ന് വെളിപ്പെടുത്തല്‍.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ. കങ്കുവയില്‍ സൂര്യയാണ് നായകനായി എത്തുന്നത്. എന്നാല്‍ കങ്കുവയെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. കങ്കുവ എന്ന സിനിമ ശരിക്കും തനിക്ക് വേണ്ടി എഴുതിയതാണ് എന്ന തോന്നുന്നതായി പറയുന്നു രജനികാന്ത്.
കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ രജനികാന്തിന് വരാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍ രജകനികാന്ത് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് വീഡിയോ സന്ദേശം നല്‍കിയിരുന്നു. അതിലാണ് കങ്കുവയെ കുറിച്ച് രജനികാന്ത് പറയുന്നതും ശ്രദ്ധയാകര്‍ഷിച്ചതും. അണ്ണാത്തെ എന്ന ഒരു സിനിമ താനുമായി മുമ്പ് സിരുത്തൈ ശിവ ചെയ്‍തിരുന്നു. ഒരു പിരീഡ് സിനിമ എഴുതുമോ തനിക്ക് വേണ്ടി എന്ന് അന്ന് ഞാൻ ചോദിച്ചിരുന്നു സിരുത്തൈ ശിവയോട്. അദ്ദേഹം അതില്‍ തീര്‍ത്തും ആവേശവനായിരുന്നു. കങ്കുവ എന്ന ചിത്രം ശിവ തനിക്ക് വേണ്ടി എഴുതിയതാണെന്ന് തോന്നുന്നു. പിന്നീട് അത് സൂര്യയിലേക്ക് എത്തിയതാകാമെന്നും പറയുകയാണ് രജനികാന്ത്. സൂര്യയുടെ അച്ഛൻ ശിവകുമാറുമായി മുമ്പ് താൻ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം മാന്യനാണ്. ആ ഗുണങ്ങള്‍ മകനും ഉണ്ടെന്നും പറയുന്നു രജനികാന്ത്.
undefined
സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.
Read More: ഇനി അമരന്റെ ദിവസങ്ങള്‍, ബുക്കിംഗ് തുടങ്ങി, ഒന്നാമതാകാൻ ശിവകാര്‍ത്തികേയൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക