കുട്ടികളുടെ മനസ്സാ, അന്നദ്ദേഹം എത്രത്തോളം വേദനിച്ചെന്നതാണ് നമ്മുടെ വേദന: സുരേഷ് ​ഗോപിയെ കുറിച്ച് ഇന്ദ്രൻസ്

By Web TeamFirst Published Dec 2, 2023, 8:24 PM IST
Highlights

പരേതയായ ലക്ഷ്‍മി, ഗോകുല്‍, ഭവ്നി, മാധവ്,ഭാഗ്യ എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കള്‍. 

രുകാലത്ത് മലയാള സിനിമയിൽ കൗണ്ടറുകൾ പറഞ്ഞ് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ആളായിരുന്നു ഇന്ദ്രൻസ്. ഇന്ന് കഥ മാറി. വ്യത്യസ്തമായ ക്യാരക്ടർ വേഷങ്ങൾ ചെയ്ത് അമ്പരപ്പിക്കുന്ന ഇന്ദ്രൻസിനെയാണ് സ്ക്രീനിൽ കാണാൻ സാധിക്കുന്നത്. സിനിമയിൽ ആദ്യകാലത്ത് തയ്യൽക്കാരനായി ജോലി ചെയ്ത ആളായിരുന്നു ഇന്ദ്രൻസ്. ഇക്കാര്യം പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. മുൻപൊരിക്കൽ അന്തരിച്ച തന്റെ മകൾ ഉറങ്ങുന്നത് ഇന്ദ്രൻസ് തയ്ച്ച ഷർട്ടിലാണെന്ന് സുരേഷ് ​ഗോപി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

പുള്ളി എന്ന സിനിമയുടെ ഭാ​ഗമായി ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കുക ആയിരുന്നു ഇന്ദ്രൻസ്. ഉത്സവമേളം എന്ന സിനിമയുടെ വേളയിൽ ആണ് സുരേഷ് ​ഗോപിയുടെ മകൾ ലക്ഷ്മി മരിക്കുന്നത്. അന്നെടുത്തു കൊണ്ടിരുന്ന ഷോട്ടിൽ നടൻ ധരിച്ചിരുന്നത് ഇന്ദ്രൻസ് തയ്ച്ച ഷർട്ട് ആണ്. 

Latest Videos

"ഇന്ദ്രൻസിനോട് പറഞ്ഞു ഷൂട്ടിം​ഗ് കഴിയുമ്പോൾ ഈ ഷർട്ടെനിക്ക് കൊണ്ടുപോകാൻ തരണമെന്ന്. ഞാൻ പോകാൻ നേരം ഷർട്ട് തരികയും ചെയ്തു. ഞാനെന്റെ മകളെ ഭാ​ര്യയെ ഏൽപ്പിച്ച് എറണാകുളത്തേക്ക് പോകുന്ന വഴിക്ക്, പിന്നെ മകളില്ല. അവസാനമായിട്ട് കുഴമാടത്തിനടുത്ത് ചെന്ന്, പെട്ടി അടക്കുന്നതിന് മുൻപ് ആ ഷർട്ട് ഊരി അവളുടെ മുഖം അടക്കം പുതച്ച് ആണ് അടക്കം ചെയ്തത്. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രൻസ് തന്ന ആ ഷർട്ടിന്റെ ചൂടിലാണ്", എന്നായിരുന്നു കോടീശ്വരൻ പരിപാടിയിൽ സുരേഷ് ​ഗോപി പറഞ്ഞത്. 

ഈ വീഡിയോ ഇന്റർവ്യുവിൽ കാണിച്ചപ്പോൾ ഇന്ദ്രൻസ് പറഞ്ഞത്, 'ആ സംഭവം അ​ദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു എതാണ് നമ്മുടെ വേദന. ഒന്നാമതെ കുട്ടികളെ പോലെയാണ് അദ്ദേഹം. ശരീരം ഉണ്ടെന്നേയുള്ളു, കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരും. ദേഷ്യം വരികയും ചെയ്യുന്ന ആളാണ്', എന്നാണ്.

'ലിയോ' അല്ല, ഒന്നാമത് മറ്റൊരു ചിത്രം; തൊടാനാകാതെ ഷാരൂഖും രജനിയും; ആദ്യദിനം ലോകമെമ്പാടും പണംവാരിയ പടങ്ങൾ

അതേസമയം, സുരേഷ് ​ഗോപിയുടെ കുടുംബത്തിൽ ഒരു വിവാഹം നടക്കാൻ ഒരുങ്ങുകയാണ്. മകൾ ഭാ​ഗ്യയുടെ വിവാഹം അണത്. ജനുവരിയിൽ ആണ് വിവാഹം. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി, ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് മറ്റ് മക്കള്‍. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!