'മമ്മൂട്ടി കമ്പനിക്ക് ഒരു കുതിര പവൻ, സഹനങ്ങളിലൂടെ പോയാലും യുദ്ധം ജയിച്ച ചരിത്രമല്ലേ പാണ്ഡവർക്ക് ഉള്ളൂ'

By Web TeamFirst Published Nov 3, 2023, 3:46 PM IST
Highlights

പാണ്ഡവർ എത്ര സഹനങ്ങളിൽ കൂടി കടന്നുപോയാലും അവസാനം യുദ്ധം ജയിച്ച ചരിത്രമല്ലേ ഉള്ളൂവെന്നും റോണി പറഞ്ഞു. 

സൈലന്റ് ആയി വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളുടെ ട്രെന്റ് ഇപ്പോൾ മലയാള സിനിമയിൽ ഉണ്ട്. രോമാഞ്ചം ആയിരുന്നു ഈ വർഷം അതിന് തുടക്കമിട്ടത്. ഒടുവിൽ ഇക്കൂട്ടത്തിൽ എത്തിയ സിനിമ ആയിരുന്നു കണ്ണൂർ സ്ക്വാഡ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടിയാണ്. പൊതുവിൽ ഒരു സൂപ്പർ താര ചിത്രം വരുമ്പോൾ വൻ ഹൈപ്പാണ് ലഭിക്കുന്നത്. എന്നാൽ കണ്ണൂർ സ്ക്വാഡിന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു കാര്യങ്ങൾ. ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒന്നാകെ പറഞ്ഞു 'ഇത് മലയാളത്തിന്റെ സ്ക്വാഡ്'. മൗത്ത് പബ്ലിസിറ്റിയിൽ മുന്നിൽ നിന്ന ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഈ അവസരത്തിൽ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ റോണി ഡേവിഡ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ആദ്യമായി ഒരു സബ്ജക്റ്റ് നരേറ്റ് ചെയ്യുമ്പോൾ, അത് ബാക്കപ്പ് ചെയ്യാൻ പ്രൊഡക്ഷൻ കാണിക്കുന്ന വിശ്വാസം. അതിന് മമ്മൂട്ടി കമ്പനിക്ക് ഒരു കുതിര പവൻ എന്ന് റോണി പറയുന്നു. ഷാഫിയോടൊപ്പം തുടങ്ങിയ യാത്ര പിന്നീട് റോബിയും, റഹേലും ആദർശും, കൂടി ചേർന്നപ്പോൾ ഒരു പാണ്ഡവ പടയായി. പാണ്ഡവർ എത്ര സഹനങ്ങളിൽ കൂടി കടന്നുപോയാലും അവസാനം യുദ്ധം ജയിച്ച ചരിത്രമല്ലേ ഉള്ളൂവെന്നും റോണി പറഞ്ഞു. 

Latest Videos

റോണി ഡേവിഡ് രാജിന്റെ വാക്കുകൾ ഇങ്ങനെ

ആദ്യമായി ഒരു സബ്ജെക്ട് narrate ചെയുമ്പോൾ, അത് backup ചെയ്യാൻ production കാണിക്കുന്ന വിശ്വാസം. അതിനു മമ്മൂട്ടി kampany ക്ക് ഒരു കുതിര പവൻ. Starting from the journey....പേരാവൂർ ക്കൂ എന്റെ പഴയ polo വിൽ kl07bp 3033 ലുള്ള യാത്ര ഇവിടെ വരെ കൊണ്ടു എത്തിച്ചത് ദൈവാധീനം ഒന്ന് കൊണ്ടു മാത്രം. ഷാഫിയോടൊപ്പം തുടങ്ങിയ ആ യാത്ര പിന്നീട് റോബിയും, rahelum, ആദർഷും, കൂടി ചേർന്നപ്പോൾ ഞങ്ങൾ ഒരു പാണ്ഡവ പടയായി.... പാണ്ഡവർ എത്രെ സഹനങ്ങൾ കൂടി കടന്നു പോയാലും അവസാനം യുദ്ധം ജയിച്ച ചരിത്രമല്ലേ ഉള്ളൂ. കാരണം അത്രമേൽ സമയം എടുത്താണ് ഓരോ process തീർത്തു എടുത്തത്. ഇന്ന് ഓരോരുത്തരും northindian ആക്ടർസിനെ കുറിച്ചു വാ തോരാതെ സംസാരിക്കുമ്പോൾ, അവർ ഓരോരുത്തരെയും handpick ചെയ്തത് റോബി ആണ്. റോബിയുടെ ബാക്കി കഴിവുകളെ കുറിച്ചു ഞാൻ ക്ലാസ്സ്‌ എടുക്കുന്നില്ല, നിങ്ങൾക്കു അറിയാം.അതുപോലെ ദൈവദൂതരായി വന്നവർ പലരുണ്ട്, ആദ്യമായി സ്ക്രിപ്റ്റിന്റെയ് oneline കേട്ടു സഹായിച്ച @abhilash__pillaii റഫറൻസ് തന്നു. പിന്നീട്  @george.mammootty കഥ കേട്ടു, അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെ എത്രെ എത്രെ കടമ്പകൾ. ഒരൊറ്റ ലക്ഷ്യം. നല്ലൊരു commercial entertainer. എനിക്കും ഷാഫിയോടൊപ്പം സ്ക്രിപ്റ്റിൽ output തന്നു സഹായിച്ച @mathukuttyxavier @alfred_kurian എന്റെ മനം നിറഞ്ഞ നന്ദി. ഞങ്ങളുടെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്ന് @sunil.singh1981, തുടങ്ങി ഒട്ടനവധി പേരുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് റോബിയോടൊപ്പം ചങ്ക് പറിച്ചു നിന്ന വിഷ്ണു രവികുമാർ, എഡിറ്റർ പ്രവീൺ പ്രഭാകർ, അക്ഷയ്,സിദ്ധാർത്ഥ എല്ലാവർക്കും എന്റെ സമർപ്പണം. സ്ക്രിപ്പിങ് സെഷനിൽ വഴക്കുണ്ടാവുന്ന സമയത്ത് എപ്പോഴും ഒരു പാലമായി നിന്ന്  അത് സോൾവ് ചെയ്ത് തന്നിരുന്നത് പ്രിയ സഹോദരൻ സിനിമ ഓട്ടോഗ്രാഫർ @rahil_dop ആയിരുന്നു. 2019 ജൂണിൽ തുടങ്ങിയ യാത്ര, അങ്ങനെ നവംബർ രണ്ടാം തീയതി 2023 ഇൽ നൂറുകോടിയിൽ എത്തി നിൽക്കുന്നു. ഡയറക്ഷൻ ടീമിൽ ഓരോരുത്തരെയും ഞാൻ മറക്കുന്നില്ല. എല്ലാത്തിനും കൂടെ നിന്ന് എന്റെ പടത്തലവനും ബോബി സാർ, ജയരാജ് ഏട്ടൻ, റാഫി, രജി ചേട്ടൻ, ജോസേട്ടൻ, വിനോദേട്ടൻ, രാജേട്ടൻ ,സുനിയേട്ടൻ, മനോജേട്ടൻ, Dysp T. N sajeev, Srijith sir ips തുടങ്ങിയവർക്കും നന്ദി. ഈ ഞങ്ങളെ പ്രോത്സാഹിപ്പിച്ച പ്രേക്ഷകർക്കും നൂറുകോടി സമർപ്പണം.

'ജോർജ് മാർട്ടി'നെ വെട്ടി 'ആർഡിഎക്സ്' പിള്ളേര്‍, ഒന്നാമൻ ആ ചിത്രം; വിദേശ കളക്ഷനിൽ മുന്നിലുള്ള സിനിമകൾ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!