ക്രിസ്‍മസിന് ആമിര്‍ ചിത്രം എത്തിയേക്കില്ല, ബോളിവുഡ് നിരാശയില്‍

By Web TeamFirst Published Oct 17, 2024, 2:19 PM IST
Highlights

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം വൈകിയേക്കും.

ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് സിത്താരെ സമീൻ പര്‍. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമിറിന്റെ സിത്താരെ സമീൻ പര്‍ സിനിമ ക്രിസ്‍മസ് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷമായിരിക്കും ആമിര്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

താരെ സമീൻ പർ കഥയും സംവിധാനവും നായകനും ആമിറായിരുന്നു. തിരക്കഥ അമോല്‍ ഗുപ്‍ത ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സേതുവായിരുന്നു. ആമിറിന്റെ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്ന ആര്‍ എസ് പ്രസന്നയ്‍ക്ക് ചിത്രം നിശ്ചിത സമയത്തില്‍ തീര്‍ക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.

Latest Videos

ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം വൻ പരാജയമായതില്‍ അടുത്തിടെ ആമിര്‍ ഖൻ പ്രതികരിച്ചിരുന്നു. അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും പക്ഷേ അത് നല്ലതായി വന്നില്ലെന്നും മറ്റൊരു കാര്യം പഠിച്ചു എന്നുമായിരുന്നു ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ എന്നുമായിരുന്നു ആമിര്‍ ഖാൻ വ്യക്തമാക്കിയത്.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

Read More: തിയറ്ററില്‍ കാണാൻ തിരക്ക്, ഒടുവില്‍ ഒടിടി റിലീസ് മാറ്റി, മലയാളി നടിയുടെ ചിത്രം സര്‍പ്രൈസ് ഹിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!