. ചില സ്മാർട് ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ആമിര്‍ഖാൻ അതില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.
മുംബൈ: വരുന്ന ഡിസംബര്‍ മാസംവരെ തന്‍റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് അടുത്ത 11 മാസം മുഴുവൻ നീണ്ടുനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഡിറ്റോക്‌സ് എടുക്കാൻ ആമിര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തും. എന്നാല്‍ പുതിയ സിനിമ 'ലാല്‍ സിംഗ് ചദ്ദ' പുറത്തിറങ്ങുന്നതുവരെ, അതിന്‍റെ പ്രമോഷന്‍ ജോലികള്‍ക്കായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇദ്ദേഹത്തിന്‍റെ ടീം കൈകാര്യം ചെയ്യും.
ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചില സ്മാർട് ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ആമിര്‍ഖാൻ അതില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമായി നിൽക്കുന്നതിനാലാണ് മൊബൈൽ ഫോൺ ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്.
താൻ സെൽഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും ആമിറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ആമിർ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അദ്വേത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ആമിര്‍ ഇപ്പോള്‍.