'വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കണോ?': സര്‍ക്കാറിന്‍റെ സിനിമ കോണ്‍ക്ലേവിനെതിരെ പാര്‍വതി തിരുവോത്ത്

By Web TeamFirst Published Aug 21, 2024, 8:09 PM IST
Highlights

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് പാർവതി തിരുവോത്ത് പറഞ്ഞു.

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ കോണ്‍ക്ലേവിനെതിരെ നടി പാര്‍വതി തിരുവോത്ത്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിനാണെന്നും പാര്‍വതി ചോദിച്ചു. 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര പരാതികളിൽ സർക്കാർ നടപടി എടുത്തുവെന്നും പാർവതി തിരുവോത്ത് പറഞ്ഞു. 

Latest Videos

മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും.  തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ ഇത് സംബന്ധിച്ച് വിശദമായ സിനിമ കോണ്‍ക്ലേവ് സംസ്ഥാന സര്‍ക്കാര്‍ നടത്തും എന്നാണ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ഈ ആശയത്തിനെതിരെയാണ് സിനിമയിലെ വനിത സംഘടന ഡബ്യുസിസിയുടെ പ്രമുഖ അംഗമായ  പാര്‍വതി തിരുവോത്ത് എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ല. അപ്പോൾ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചത്. 

അപ്പോൾ എന്തടിസ്ഥാനത്തിലാണ് നമ്മളിൽ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാർവതി ചോദിച്ചു. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പലയിടത്തും നടപടിയിൽ അഭാവമുണ്ടായി. എന്നാൽ സ്ത്രീകളുടെ അവകാശത്തെയും മൂല്യത്തെയും ചെറുതാക്കി കണ്ടു. സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ നയങ്ങൾക്ക് തന്നെ വിപരീതമായി കാര്യങ്ങൾ നടന്നുവെന്നും പാര്‍വതി പറഞ്ഞു. ​

'ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യമില്ല, നടപടി എടുക്കേണ്ടത് സർക്കാർ, അമ്മ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ല': പാർവതി

തമിഴിലും ഇതേ പ്രശ്നങ്ങൾ, ചെരിപ്പൂരി മുഖത്തടിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്: സനം ഷെട്ടി

click me!