കേരള രാജ്യാന്തര ചലച്ചിത്ര മേള: മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ, ഒപ്പം കിഷ്കിന്ധ കാണ്ഡവും

By Web Team  |  First Published Oct 15, 2024, 8:37 PM IST

മലയാള സിനിമ ഇന്ന് വിഭാഗത്തിൽ എട്ട് നവാഗത സംവിധായകരുടെ സിനിമകളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.


തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യും ഇന്ദു ലക്ഷ്മിയുടെ 'അപ്പുറ'വും ആണ് മത്സരവിഭാഗത്തിലുള്ളത്. 

മലയാള സിനിമ ഇന്ന് വിഭാഗത്തിൽ എട്ട് നവാഗത സംവിധായകരുടെ സിനിമകളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ നാലെണ്ണം വനിത സംവിധായകരുടെ സിനിമകളാണ്. ഒപ്പം സമീപകാലത്ത് റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന സിനിമയും ഉണ്ടെന്നതും ശ്രദ്ധേയമാണ്. മേള 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.

Latest Videos

undefined

മലയാള സിനിമ ടുഡേയിലെ സിനിമകള്‍

എ പാന്‍ ഇന്ത്യന്‍ സ്റ്റോറി- വി സി അഭിലാഷ്
കാമദേവന്‍ നക്ഷത്രം കണ്ടു- ആദിത്യ ബേബി
മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്‍- അഭിലാഷ് ബാബു
ഗേള്‍ ഫ്രണ്ട്സ്- ശേഭന പടിഞ്ഞാറ്റില്‍
വെളിച്ചം തേടി- റിനോഷും കെ
കിഷ്കിന്ധാ കാണ്ഡം- ദിൻജിത്ത് അയ്യത്താന്‍
കിസ്സ് വാഗണ്‍-മിഥുന്‍ മുരളി
പാത്ത്- ജിതിന്‍ ഐസക് തോമസ്
സംഘര്‍ഷ ഘടന- കൃഷാന്ത് ആര്‍ കെ
മുഖക്കണ്ണാടി-സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍
വിക്ടോറിയ- ശിവരഞ്ജിനി ജെ
watusi zombie-അബ്രഹാം ഡെന്നിസ്

സൈബർ സേഫ്റ്റി അവയർനസിന്റെ നാഷണൻ അംബാസഡറായി രശ്മിക മന്ദാന

അതേസമയം, കിഷ്കിന്ധാ കാണ്ഡം മേളയില്‍ തെരഞ്ഞെടുത്തത് അഭിമാന നിമിഷമെന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ ദിൻജിത്ത് അയ്യത്താന്‍ രംഗത്ത് എത്തി. '29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞങ്ങളുടെ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ആദ്യത്തെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്! എല്ലാവർക്കും നന്ദി', എന്നാണ് ദിൻജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രം ഇതിനകം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!