രസകരമായ ടാസ്‍കുമായി ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുത്തു. ഈ വാരത്തിലെ ക്യാപ്റ്റനായ ജിന്‍റോ, ശ്രീതു, നന്ദന എന്നിവരായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍. രസകരമായ ഒരു ടാസ്ക് ആണ് ക്യാപ്റ്റന്‍സി തീരുമാനിക്കാനായി ബിഗ് ബോസ് ഇക്കുറി നല്‍കിയത്. ഹൗസിന് പുറത്ത് തയ്യാറാക്കപ്പെട്ട കളിസ്ഥലത്ത് മൂന്ന് പെഡസ്റ്റല്‍ ഫാനുകളിലായി കപ്പുകള്‍ ഘടിപ്പിച്ചിരുന്നു. ഫാനുകളില്‍ നിന്ന് കൃത്യമായ അകലത്തില്‍ മൂന്ന് മത്സരാര്‍ഥികളും നില്‍ക്കേണ്ട പോയിന്‍റുകളും അടയാളപ്പെടുത്തിയിരുന്നു. രണ്ടിനും ഇടയ്ക്കായി മേശകളും.
മത്സരം തുടങ്ങുമ്പോള്‍ ഫാനുകള്‍ ഓണാവും. പറഞ്ഞിരിക്കുന്ന സ്ഥലത്ത് നിന്നുകൊണ്ട് ഫാനിന്‍റെ കാറ്റിനെ മറികടന്ന് ഫാനില്‍ ഘടിപ്പിച്ചിരുന്ന കപ്പുകളിലേക്ക് പ്ലാസ്റ്റിന് ബോളുകള്‍ എത്തിക്കുകയാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇത് നേരിട്ട് എറിയുകയല്ല, മറിച്ച് മേശയില്‍ കുത്തി ഉയര്‍ത്തി കപ്പുകളിലേക്ക് എത്തിക്കുകയാണ് വേണ്ടിയിരുന്നത്. ഇത് ശരീരബലം ഉപയോഗിച്ച് ജയിക്കാവുന്ന ഗെയിം അല്ലെന്നും ട്രിക്കി ആണെന്നും മത്സരത്തിന് മുന്‍പുതന്നെ ബിഗ് ബോസ് പറഞ്ഞിരുന്നു.
undefined
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ താളം കണ്ടെത്തിയത് ശ്രീതുവാണ്. ഓരോ മത്സരാര്‍ഥിക്കും എറിഞ്ഞ് പുറത്തുവീഴുന്ന ബോളുകള്‍ പെറുക്കി നല്‍കാനായി ഓരോ സഹമത്സരാര്‍ഥികളെ തെരഞ്ഞെടുക്കാമായിരുന്നു. ഇതുപ്രകാരം ഗബ്രിയെയാണ് ശ്രീതു തെരഞ്ഞെടുത്തത്. മത്സരം ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ ശ്രീതു ലീഡ് നേടി. മറ്റ് രണ്ട് പേര്‍ക്കും ഒരു ഘട്ടത്തിലും ആ ലീഡ് ബ്രേക്ക് ചെയ്യാന്‍ ആയില്ല. ഏറ്റവുമാദ്യം 10 ബോളുകള്‍ കപ്പുകളില്‍ എത്തിക്കുന്ന ആളായിരിക്കും വിജയിയെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. ഇതുപ്രകാരം ശ്രീതുവാണ് മത്സരത്തില്‍ ജയിച്ചത്. ഗംഭീര പ്രകടനമാണ് ശ്രീതു നടത്തിയതെന്ന് ബിഗ് ബോസ് അഭിനന്ദിച്ചു. ഒപ്പം ഏഴാം വാരത്തിലെ ക്യാപ്റ്റനായിരിക്കുകയാണ് ശ്രീതുവെന്നും ബിഗ് ബോസ് പ്രഖ്യാപിച്ചു.
ALSO READ : 'ടില്ലു സ്ക്വയര്‍' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി തീരുമാനിച്ചു