ടോപ് 5ൽ നിന്നും ഒരാൾ പുറത്തേക്ക്; നാലാം റണ്ണറപ്പ് ഇതാ..

By Web Team  |  First Published Jun 16, 2024, 8:31 PM IST

നാലാം റണ്ണറപ്പ് കൂടിയാണ് ഈ മത്സരാര്‍ത്ഥി. 


ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ ഫൈനൽ എവിക്ഷൻ നടന്നു. ഋഷിയാണ്  പുറത്തായിരിക്കുന്നത്. നാലാം റണ്ണറപ്പ് എന്ന ഖ്യാതിയോടെയാണ് ഋഷി പുറത്തേക്ക് പോകുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. നൂറ് ദിവസം ബിഗ് ബോസ്‍ വീട്ടില്‍ നിന്ന ശേഷമാണ് ഋഷി പുറത്തായിരിക്കുന്നത് എന്നത് വലിയൊരു കാര്യവുമാണ്. 

എപ്പോഴത്തെയും പോലെ വ്യത്യസ്തമായാണ് ബിഗ് ബോസ് എവിക്ഷന്‍ നടത്തിയത്. ബിഗ് ബോസിന്‍റെ പ്രതിനിധികളായ ഒരാള്‍ വീടിനകത്തേക്ക് പ്രവേശിക്കും. അഞ്ച് മത്സരാര്‍ത്ഥികളെയും പൊക്കമുള്ളൊരു പ്രദേശത്ത് നിര്‍ത്തി. ശേഷം ഒരാള്‍ വരികയും ആരാണോ ഔട്ട് ആകേണ്ടത് അയാളെ തള്ളിയിടുകയും ചെയ്യും. അത്തരത്തില്‍ ബിഗ് ബോസിന്‍റെ പ്രതിനിധിയായി എത്തിയ ആള്‍ ഋഷിയെ തള്ളി ഇടുക ആയിരുന്നു. പിന്നാലെ പ്രേക്ഷക വിധി പ്രകാരം ഋഷി ഔട്ട് ആയതായി ബിഗ് ബോസ് അനൗണ്‍സ് ചെയ്യുകയും ചെയ്തു. 

Latest Videos

"ആദ്യം മുതലെ ഞാന്‍ പറയാറുണ്ട് ബിഗ് ബോസ് കപ്പ് എന്നത് പിന്നീടുള്ള കാര്യമാണ്. അകത്ത് വന്ന ശേഷം ഇതെങ്ങോട്ടാ പോകുന്നത് എന്ന് മനസിലായില്ല. വന്ന് മൂന്നാമത്തെ ദിവസം തന്നെ ഞാന്‍ ബ്രേക്ക് ആയി. ശേഷം എനിക്കൊരു വലിയ സൗഹൃദം ഉണ്ടായി. അന്‍സിബയുമായി. എന്‍റെ അതിജീവനത്തിന്‍റെ വലിയൊരു ഭാഗമാണ് അന്‍സിബ", എന്നാണ് മോഹന്‍ലാലിന് അടുത്തെത്തിയ ഋഷി പറഞ്ഞത്. ഇതിനിടയില്‍ ഏറ്റവും കൂടുതല്‍ വീട്ടില്‍ പോകണമെന്ന് പറഞ്ഞ ആളാണ് ഋഷി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ജാസ്മിൻ ആണായിരുന്നെങ്കിൽ ഏറ്റവും വലിയ പോരാളി ആക്കിയേനെ, പക്ഷേ..; നാദിറ പറയുന്നു

undefined

അങ്ങനെ ഒരാള്‍ നൂറ് ദിവസം വരെ നില്‍ക്കുക എന്നത് അത്ഭുതമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിന്‍റെ ക്രെഡിറ്റ് അന്‍സിബയ്ക്ക് ആണെന്നാണ് ഋഷി പറഞ്ഞത്. വളരെയധികം സന്തോഷത്തോടെയാണ് ഞാന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങുന്നത്. ടോപ് ഫൈവില്‍ വരെ എത്താന്‍ സാധിച്ചല്ലോ. അതുതന്നെ വലിയ കാര്യമാണെന്നും ഋഷി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!