എല്ലാം മാറ്റിപ്പിടിച്ചു, ഒടുവിൽ രാജാവും റാണിയും ഇല്ലാത്ത സീസൺ

By Nithya Robinson  |  First Published Jun 15, 2024, 11:46 AM IST

ടാ​ഗ് ലൈൻ അന്വർത്ഥമാക്കി സാബുമോന്‍, രജിത് കുമാര്‍, മണിക്കുട്ടന്‍, റോബിന്‍, അഖിൽ മാരാർ പോലുള്ള സോളോ ഷോ സ്റ്റീലർ ഇല്ലാത്ത ബി​ഗ് ബോസ് മലയാളത്തിനാണ് തിരശ്ശീല വീഴുന്നത്.


പ്രേക്ഷകര്‍ക്ക് എപ്പോഴും അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവെക്കാറുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. അതുകൊണ്ടാണ് വന്ന ഭാഷകളിലെല്ലാം ഷോ ജനപ്രീതിയുടെ ഉയരങ്ങളില്‍ നില്‍ക്കുന്നത്. 'ഒന്ന് മാറ്റിപ്പിടിച്ചാലോ' എന്ന ടാഗ് ലൈനില്‍ ആരംഭിച്ചിതായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 6. ആ ടാ​ഗ് ലൈൻ അന്വർത്ഥമാക്കുന്ന തരത്തിലുള്ള കാഴ്ചകൾ ആയിരുന്നു പിന്നീട് ബി​ഗ് ബോസ് പ്രേക്ഷകരെ കാത്തിരുന്നതും. ഇതുവരെ കാണാത്ത ഒട്ടനവധി കാര്യങ്ങൾ ഈ സീസണിൽ നടന്നെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്ന് ആയിരുന്നു രാജാവില്ലാത്ത അല്ലെങ്കിൽ ഒരു ഹീറോയോ ഹീറോയിനോ ഇല്ലാത്ത സീസൺ എന്നത്. 

19 പേരുമായി തുടങ്ങിയത് ആയിരുന്നു ഷോ. പിന്നീട് അതിരുവിട്ട തർക്കങ്ങളും വാക്ക് തർക്കങ്ങളും കയ്യാങ്കളി പവറിനായുള്ള പൊരിഞ്ഞ പോരാട്ടങ്ങളുമെല്ലാം കൊണ്ടും മുഖരിതമായി ബി​ഗ് ബോസ് വീട്. പുതിയ വൈൽഡ്‌ കാർഡ് എൻട്രികൾ കൂടി വന്നതോടെ കളിയുടെ സ്ഥിതിഗതികൾ അകെ മാറിമറിഞ്ഞു. സിറോയിൽ നിന്ന് ഹീറോയാകുന്നതും ഹീറോയിൽ നിന്ന് സീറോയാകുന്നതും ബിഗ് ബോസ് സീസൺ സിക്സിൽ പതിവ് കഴിച്ചയായി.

Latest Videos

കഴിഞ്ഞ ഓരോ സീസണുകളിലും ഒരാള്‍ രാജാവായി വാഴ്ത്തപ്പെടാറുണ്ട്. വൺ മാൻ ഷോ, ഷോ സ്റ്റീലർ എന്നൊക്കെ അവരെ ബിബി ആരാധകർ തന്നെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഈ സീസണിൽ അങ്ങനെയല്ല. ഹീറോ ഹീറോയിൻ പരിവേഷത്തിൽ സ്ഥിരതയില്ല എന്നത് ഏറെ ശ്രദ്ധേയമായി.

undefined

സാബുമോന്‍, രജിത് കുമാര്‍, മണിക്കുട്ടന്‍, റോബിന്‍, അഖില്‍ മാരാർ പോലെ പുതിയ സീസണിലെ മത്സരാര്‍ഥികളില്‍ രാജാവ് ആകാന്‍ സാധ്യതയായി ആദ്യം തോന്നിയത് ജിന്റോയ്ക്ക് ആയിരുന്നു. കാരണം തുടക്കത്തിലേ ശക്തരായി ഉണ്ടായിരുന്നവരെല്ലാം പുറത്തായിരുന്നു. ഇതോടെ ജിന്റോയുടെ വാതിൽ തുറന്നു. അപ്രതീക്ഷിതമായിരുന്നു ആദ്യ വാരം മങ്ങിനിന്ന ജിന്‍റോ അപ്രതീക്ഷിതമായിട്ട് ആയിരുന്നു ട്രാക്ക് മാറ്റി സീറോയിൽ നിന്നും ഹീറോയായത്. പിന്നീടുള്ള എപ്പിസോഡുകൾ ജിന്റോയുടേതായിരുന്നു. എന്നാൽ പവർ ടീമിൽ കയറിയതോടെ ഹീറോ ഇമേജ് പതിയെ മങ്ങി തുടങ്ങി. 

ഇതിനിടയിൽ നിഷ്കളങ്കമായ, മണ്ടൻ എന്ന് മുദ്രകുത്തപ്പെട്ട ജിന്റോയെ ആരാധകർ ഏറ്റെടുത്തു. കൂടാതെ 'ടോക്‌സിക്' എലമെന്റ് അത്രകണ്ട് ജിന്റോയ്ക്ക് ഉണ്ടായിരുന്നുമില്ല. ഇത് പ്രേക്ഷകരിലേക്ക് ഇദ്ദേഹത്തെ കൂടുതൽ അടുപ്പിക്കുക ആയിരുന്നു. പലപ്പോഴും ​ഗ്രാഫുകൾ ഉയർന്നും താഴ്ന്നും നിന്നെങ്കിലും ജനപ്രീതിയിൽ മുൻപൻ ജിന്റോ ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 

ഹീറോയായി എത്തുമെന്ന് പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ കരുതിയ മത്സരാർത്ഥി ആയിരുന്നു സിജോ. ആദ്യ ആഴ്ചകളിൽ തന്റെ വാക്ചാതുര്യം കൊണ്ടും മൈന്റ് ​ഗെയിം കൊണ്ടും തിളങ്ങിയ സിജോയ്ക്ക് പകുതിയിൽ വച്ച് ഷോ വിടേണ്ടി വന്നു. സഹമത്സരാർത്ഥിയുടെ മർദ്ദനമേറ്റതോടെ ആയിരുന്നു ഇത്. എന്നാൽ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിജോ വീണ്ടും ബി​ഗ് ബോസിൽ എത്തി. ഏവരും വലിയ പ്രതീക്ഷയോടെ ആയിരുന്നു സിജോയുടെ വരവിനായി കാത്തിരുന്നത്. 'കാട്ടുതീ' ആണെന്ന് പറഞ്ഞെത്തിയ സിജോയ്ക്ക് പക്ഷേ മുന്നോട്ട് വേണ്ടത്ര പ്രകടനം കാഴ്ചയ്ക്കാൻ സാധിച്ചില്ല. ഒടുവിൽ കഴിഞ്ഞ ആഴ്ച എവിക്ട് ആകുകയും ചെയ്തു. 

സിജോയുടെ കാര്യം പോലെ പ്രെഡിക്ഷൻ മുതൽ ജാസ്മിൻ ജാഫർ ഈ സീസണിലെ 'ഹീറോയിൻ' ആകുമെന്ന് ഏവരും കരുതിയിരുന്നു. ഷോയിൽ എത്തിയ ശേഷം അത്തരത്തിലുള്ള പ്രകടമായിരുന്നു ആദ്യ വാരമൊക്കെ ജാസ്മിൻ കാഴ്ചവച്ചതും. എന്നാൽ ​ഗബ്രിയുമായുള്ള കോമ്പോ ജാസ്മിനെ കൂടുതലും നെ​ഗറ്റീവ് ആയി ബാധിച്ചു. ബി​ഗ് ബോസ് സോഷ്യൽ മീഡിയ പേജുകളിലും വീടിനകത്തും ജാസ്മിന് എതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇത് മനസിലാക്കിയ ജാസ്മിന് പിന്നീട് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചില്ല. 

ഈ പ്രശ്നങ്ങൾക്കിടയിലും ഗബ്രി പോയ ശേഷവും ആക്ടീവായ ജാസ്മിനെ ബി​ഗ് ബോസിൽ കാണാൻ സാധിച്ചിരുന്നു. ഫിസിക്കൽ ടാസ്കുകളിൽ എല്ലാം തോൽവിയാണ് ലഭിച്ചതെങ്കിലും തന്റേതായ എഫെർട്ട് എടുത്ത് ജാസ്മിൻ പടപൊരുതി. എന്നിരുന്നാലും ഒരു 'ഹീറോയിൻ' ഇമേജിനോളം അതായത് ഷോ സ്റ്റീലർ ആകാൻ ജാസ്മിന് സാധിച്ചില്ല. പക്ഷേ സീസണിന്റെ കപ്പടിക്കാൻ ജാസ്മിന് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. 

വൈൽഡ് കാർഡുകളായി എത്തിയ സിബിനും അഭിഷേക് ശ്രീകുമാറും ആയിരുന്നു 'ഹീറോ' പരിവേഷത്തിന് ആക്കം കൂട്ടിയ മറ്റ് രണ്ട് മത്സരാർത്ഥികൾ. ഇതിൽ പ്രധാനി സിബിൻ ആയിരുന്നു. വന്ന ദിവസം മുതൽ മികച്ച പ്രകടനം ആയിരുന്നു സിബിൻ കാഴ്ചവച്ചത്. വാക്ചാതുര്യം കൊണ്ടും, മൈന്റ് ​ഗെയിം കൊണ്ടും ഫിസിക്കൽ ടാസ്കുകൾ കൊണ്ടും താനൊരു മികച്ച ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന് സിബിൻ തെളിയിച്ചു. ടോപ് ഫൈവിൽ എത്തുകയും ബി​ഗ് ബോസ് സീസൺ ആറിന്റെ ടൈറ്റിൽ വിന്നറാകുമെന്നും ഏവരും സിബിനെ കുറിച്ച് പറഞ്ഞു. എന്നാൽ അധിക നാൾ സിബിന് ഷോയിൽ തുടരാൻ സാധിക്കാതെ ആയതോടെ ആ വാതിലും അടഞ്ഞു. 

നിലവിൽ താരപരിവേഷം ഉള്ള മത്സരാർത്ഥികളിൽ ഒരാൾ അഭിഷേക് ശ്രീകുമാർ ആണ്. ആദ്യദിനം ഒരു വിഭാ​ഗം കമ്യൂണിറ്റിക്ക് എതിരെ നടത്തിയ വിമർശനം പോരായ്മ ഉണ്ടാക്കിയെങ്കിലും അഭിഷേകിന്  സമ്മാനിച്ചു എങ്കിലും പിന്നീട് അത് മാറി മറിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അത്ര ആക്ടീവ് അല്ലാത്ത ആളായി മാറിയ അഭിഷേക് പക്ഷേ ഫിസിക്കൽ ടാസ്ക്കിലെല്ലാം കസറി. അനാവശ്യമായി ഒന്നിനും പ്രതികരിക്കാതെ ഇരിക്കുകയും എന്നാൽ പ്രതികരിക്കുമ്പോൾ ശക്തിമായി തന്നെ തന്റെ അഭിപ്രായങ്ങൾ പറയുകയും ചെയ്ത അഭിഷേകിനെ ആരാധകർ ഏറ്റെടുത്തു. ഒടുവിൽ ടിക്കറ്റ് ടു ഫിനാലെ എന്ന ഖ്യാതിയും അഭിഷേക് സ്വന്തമാക്കി. 

ഏഴ് വർഷത്തിന് ശേഷം സംവിധാന രം​ഗത്തേക്ക്; മേജര്‍ രവിയുടെ 'ഓപ്പറേഷന്‍ റാഹത്ത്' വരുന്നു

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കിയ വൈൽഡ് കാർഡ് കൂടിയാണ് അഭിഷേക്. ഇതൊക്കെ ആണെങ്കിലും ഒരു 'രാജാവ്' എന്ന നിലയിലേക്ക് ഉയരാൻ അഭിഷേകിനും സാധിച്ചിട്ടില്ല. എന്തായാലും 'മാറ്റി പിടിച്ചാലോ' എന്ന ടാ​ഗ് ലൈൻ അന്വർത്ഥമാക്കി, സാബുമോന്‍, രജിത് കുമാര്‍, മണിക്കുട്ടന്‍, റോബിന്‍, അഖിൽ മാരാർ പോലുള്ള സോളോ ഷോ സ്റ്റീലർ ഇല്ലാത്ത ബി​ഗ് ബോസ് മലയാളത്തിനാണ്  തിരശ്ശീല വീഴുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!