ആ പ്രിയങ്കരനും എത്തി; ബിഗ് ബോസില്‍ റീ എന്‍ട്രികളുടെ ഘോഷയാത്ര

By Web Team  |  First Published Jun 14, 2024, 11:00 AM IST

ഇന്നലെ നടന്ന അപ്രതീക്ഷിതമായ മിഡ് വീക്ക് എവിക്ഷന്‍റെ ഞെട്ടലിലുമാണ് മത്സരാര്‍ഥികള്‍


ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ഹൗസിലേക്ക് ഇന്ന് റീ എന്‍ട്രികളുടെ ഘോഷയാത്ര. നിലവിലെ മത്സരാര്‍ഥികളും റീ എന്‍ട്രികളും ചേര്‍ത്ത് ഇന്നലെ 16 പേരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. അന്‍സിബ, നിഷാന, സുരേഷ് എന്നിവരാണ് ഇന്ന് ഹൗസിലേക്ക് എത്തുന്നതെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോയില്‍ കാണിക്കുന്നു.

അതേസമയം ഇന്നലെ നടന്ന അപ്രതീക്ഷിതമായ മിഡ് വീക്ക് എവിക്ഷന്‍റെ ഞെട്ടലിലുമാണ് മത്സരാര്‍ഥികള്‍. ശ്രീതു കൃഷ്ണനാണ് ഇന്നലെ നടന്ന എവിക്ഷനിലൂടെ പുറത്തായത്. ഇതോടെ നിലവിലെ മത്സരാര്‍ഥികളുടെ എണ്ണം ആറില്‍ നിന്ന് അഞ്ചിലേക്ക് ചുരുങ്ങി. അര്‍ജുന്‍, ജിന്‍റോ, ജാസ്മിന്‍, ഋഷി, അഭിഷേക് എന്നിവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഫൈനല്‍ 5. ഇവര്‍ക്കായുള്ള വോട്ടിംഗ് തുടരുകയാണ്. ഇവരില്‍ ആരാണ് വിജയി എന്നറിയാന്‍ ഞായറാഴ്ച വരെ കാത്തിരിക്കണം.

Latest Videos

ജനപ്രീതിയില്‍ മുന്നിലെത്തിയ സീസണാണ് ആറാം സീസണ്‍. എന്നാല്‍ ഫിനാലെയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കുമ്പോള്‍ പോലും ആരാവും വിജയിയെന്ന് പ്രവചിക്കാന്‍ സാധിക്കുന്നില്ലെന്നത് ഈ സീസണിന്‍റെ പ്രത്യേകതയാണ്. മുന്‍ സീസണുകളില്‍ അങ്ങനെ ആയിരുന്നില്ല. ഷോ തുടങ്ങി ആദ്യ ആഴ്ചകള്‍ പിന്നിടുമ്പോള്‍ത്തന്നെ ഒരു മത്സരാര്‍ഥി മറ്റുള്ളവരില്‍ നിന്ന് ജനപ്രീതിയില്‍ ഏറെ മുന്നിലെത്തുമായിരുന്നു. ഒട്ടേറെ നാടകീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണുമാണ് ഇത്. ഒരു മാസത്തിന് ശേഷമായിരുന്നു സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ആറ് മത്സരാര്‍ഥികളാണ് ആ സമയം ഒരുമിച്ച് ഹൗസിലേക്ക് എത്തിയത്. 

ALSO READ : ആലാപനം ടിനി ടോം; 'മത്ത്' സിനിമയിലെ ഗാനം എത്തി

click me!