ലാലേട്ടൻ വരെ സിഗരറ്റ് വലി കുറയ്ക്കാൻ പറഞ്ഞുവെന്ന് സിജോ അമ്മയോട് പറയുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ ആറിൽ രസകരമായ സംഭവങ്ങളാണ് ആരങ്ങേറുന്നത്. ഓരോ മത്സരാർത്ഥികളുടെയും വീട്ടുകാർ വരുന്ന ഫാമിലി വീക്കാണ് നടക്കുന്നത്. രണ്ട് ദിവസം മുൻപ് മുതൽ ആരംഭിച്ച ഈ കുടുംബവാരത്തിന്റെ ആവേശത്തിൽ ആണ് ഓരോ മത്സരാർത്ഥികളും. ഇന്ന് ജിന്റോയുടെയും നന്ദനയുടെയും വീട്ടുകാരാണ് ബിഗ് ബോസ് വീടിനുള്ളിൽ എത്തിയത്.
ആദ്യ ബിഗ് ബോസ് വീട്ടിൽ എത്തിയത് നന്ദനയുടെ അമ്മയും ചേച്ചിയും ആണ്. ഇരുവരെയും വളരെയധികം സ്നേഹത്തോടെ ആയിരുന്നു മത്സരാർത്ഥികൾ സ്വീകരിച്ചത്. ബിഗ് ബോസിലെ നന്ദനയുടെ അമ്മ പോകുന്നുവെന്ന് നാട്ടുകാർ പറയുമെന്ന് വളരെയറെ സന്തോഷത്തോടെ, മനംനിറഞ്ഞ് നന്ദനയുടെ അമ്മ പറയുന്നുണ്ടായിരുന്നു. പിന്നാലെ ആയിരുന്നു ജിന്റോയുടെ അച്ഛൻ ദേവസിക്കുട്ടിയും അമ്മ സിസിലിയും എത്തിയത്.
കൺഫഷൻ റൂം വഴിയായിരുന്നു ഇരുവരും എത്തിയത്. ശേഷം ബിഗ് ബോസ് ഇരുവരെയും സ്വാഗതം ചെയ്ത് വീടിന് ഉള്ളിലേക്ക് അയക്കുക ആയിരുന്നു. എല്ലാവരെയും പേരെടുത്ത് പറഞ്ഞാണ് ജിന്റോയുടെ അമ്മ സ്നേഹം പങ്കിട്ടത്. പിന്നാലെ ജിന്റോയുടെ പുകവലിയെ കുറിച്ചുള്ള സംസാരവും അവിടെ നടന്നു. ലാലേട്ടൻ വരെ സിഗരറ്റ് വലി കുറയ്ക്കാൻ പറഞ്ഞുവെന്ന് സിജോ അമ്മയോട് പറയുന്നുണ്ട്.
കല്യാണമേളം ഗംഭീര മേളം; മന്ദാകിനിയിലെ 'വട്ടേപ്പം' ഹിറ്റിന് പിന്നാലെ 'ഓ മാരാ' എത്തി
undefined
പുറത്തിറങ്ങുമ്പോൾ നിർത്തണം എന്നായിരുന്നു ജിന്റോ പറഞ്ഞത്. പിന്നാലെ നിർത്തിക്കോട്ടോ എന്ന് സ്വതസിദ്ധമായ ശൈലിയിൽ അമ്മ പറയുന്നുണ്ട്. ഇത് പൊട്ടിച്ചിരിച്ചു കൊണ്ടാണ് മറ്റുള്ളവർ കേട്ടത്. എന്തായാലും ഇവിടെ വച്ച് നിർത്താൻ സാധ്യതയില്ലെന്നും അമ്മ പറയുന്നുണ്ട്. പിന്നാലെ കല്യാണക്കാര്യവും പറയുന്നുണ്ട്. അമേരിക്കയിലുള്ള മോതിരം ഇട്ടുകൊടുത്ത പെൺകുട്ടി അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറയുന്നുമുണ്ട്. പിന്നാലെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളും നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..