ബിഗ് ബോസില്‍ പ്രതീക്ഷിക്കാത്തൊരു എവിക്ഷൻ.
ബിഗ് ബോസ് മലയാളം ആറിന്റെ ഫൈനല്‍ ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന എവിക്ഷൻ സംഭവിച്ചിരിക്കുന്നു. ചിലര്‍ വിജയിയായേക്കുമെന്ന് പ്രതീക്ഷിച്ച ജാസ്‍മിൻ ഷോയില്‍ നിന്ന് പുറത്തായിരിക്കുന്നു. മൂന്നാം സ്ഥാനം മാത്രമായിരിക്കുന്നു ജാസ്‍മിന്
ബിഗ് ബോസ് മലയാളം ആറിന്റെ തുടക്കത്തിലേ ശ്രദ്ധയാകര്‍ഷിച്ച ഒരു പേരായിരുന്നു ജാസ്‍മിൻ. സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു താരമായതിനാല്‍ ജാസ്‍മിൻ പലര്‍ക്കും പരിചിതയായ മത്സരാര്‍ഥിയായിരുന്നു. ബിഗ് ബോസിലെത്തിയപ്പോഴും ജാസ്‍മിൻ ജാഫര്‍ തന്റെ ശൈലിയില്‍ ശ്രദ്ധയാകര്‍ഷിച്ചു. ആര്‍ക്കെതിരെയും മത്സരബുദ്ധിയോടെ പോരാടാനുള്ള മനസ്സായിരുന്നു ഷോയില്‍ ജാസ്‍മിനെ വേര്‍തിരിച്ചത്. അതിനാല്‍ ജാസ്‍മിൻ ജാഫര്‍ ടോപ് ഫൈവില്‍ എത്തും എന്ന് പ്രതീക്ഷിച്ചു ചിലരെങ്കിലും. അഭിപ്രായങ്ങളില്‍ ഉറച്ചനില്‍ക്കാനും പ്രതികരിക്കാനും മറ്റുള്ളവര്‍ക്ക് എതിരെ വാക്കുകളാല്‍ മത്സരിച്ചു ജാസ്‍മിൻ ജാഫര്‍. ശബ്‍ദമയമായ സീസണ്‍ ആറില്‍ ജാസ്‍മിനും തന്റെ നിലപാടുകള്‍ വ്യക്തമാക്കി.
ഗെയ്‍മുകളില്‍ എന്നും വിജയിയായിരുന്നില്ല ജാസ്‍മിൻ. എന്നാല്‍ എല്ലാ മത്സരാര്‍ഥികളോടും ഇടപെടാൻ താരം ശ്രമിച്ചിരുന്നു. ഹൗസിലെ ഓരോ നിമിഷങ്ങളിലും ജാസ്‍മിൻ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു. ഫ്രെയിമില്‍ നിറഞ്ഞുനില്‍ക്കാനായി ജാസ്‍മിന്.
വിവാദങ്ങളിലും ജാസ്‍മിന്റെ പേര് എന്നുമുണ്ടായി. ജബ്രി കോമ്പോയായിരുന്നു അതിന് കാരണം. ബന്ധത്തില്‍ വ്യക്തതയില്ലാത്തതും നിര്‍വചിക്കാൻ തയ്യാറാകാത്തതും വിവാദങ്ങള്‍ക്കും വഴിതെളിച്ചു. ജാസ്‍മിൻ ജാഫറിന്റെ ഗെയിമിനെയും അത് എതിരായി ബാധിച്ചു. ഒറ്റയ്‍ക്കായിരുന്നു നിന്നിരുന്നതെങ്കില്‍ ഒരുപക്ഷേ ജാസ്‍മിൻ ഷോയുടെ വിജയിയാകുന്ന അഭിപ്രായപ്പെട്ടത് നിരവധി പേരായിരുന്നു. ഇന്നിപ്പോള്‍ മൂന്നാം സ്ഥാനത്തേയ്‍ക്ക് ജാസ്‍മിൻ ഷോയില്‍ പിന്തള്ളപ്പെട്ടതിന്റെ ഉത്തരവും ആ കോമ്പോയായിരിക്കും. എന്നാലും ആറാം സീസണിലെ ഫൈനലില്‍ ഉണ്ടായ ഒരേയൊരു സ്‍ത്രീ എന്ന നിലയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയാണ് ജാസ്‍മിന്റെ മടക്കം.
undefined
Read More: സീസണ്‍ 6 ലെ നാലാം സ്ഥാനം ആര്‍ക്ക്? പ്രഖ്യാപിച്ച് ബിഗ് ബോസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക