ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ജാസ്മിനെ ആണെന്നും ഗബ്രി പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ ആറ് അൻപത് ദിവസവും ഒരാഴ്ചയും പിന്നിട്ടു കഴിഞ്ഞു. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. അതിൽ ശ്രദ്ധേയരായ രണ്ടുപേരാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടെയും ബന്ധത്തിൽ പലപ്പോഴും വലിയ വിമർശനങ്ങൾ പ്രേക്ഷക ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയും അങ്ങനെ ആയിരുന്നു. എന്നാൽ ഇന്നലെ ഗബ്രി ബിഗ് ബോസിൽ നിന്നും എവിക്ട് ആയി. ഇതോടെ ജബ്രി കോമ്പോയ്ക്ക് ഷോയിൽ ഫുൾ സ്റ്റോപ് വീണിരിക്കുകയാണ്. ഇപ്പോഴിതാ നാട്ടിൽ തിരിച്ചെത്തിയ ശേഷം തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ഗബ്രി.
ബിഗ് ബോസിൽ പ്രണയ രംഗങ്ങൾ പോലുള്ള കാര്യങ്ങളാണ് നടന്നത്. അല്ലാതെ ഒരു ഗെയിം കളിക്കാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിന്, "തെറ്റുണ്ടോ? കൈപിടിച്ചിരിക്കുന്നത് തെറ്റാണോ? ഒരാൺകുട്ടിയും പെൺകുട്ടിയും കൈപിടിച്ച് ഇരിക്കുന്നതും തോളത്ത് കയ്യിടുന്നതും കൈ മുറുക്കെ പിടിക്കുന്നതും തെറ്റാണോ? ഒരു ഫിസിക്കൽ ബൗൻഡറി ഉണ്ട്. അത് കഴിഞ്ഞാൽ മാത്രമെ ഒരു അശ്ലീലത അതിൽ വരുന്നുള്ളൂ. അത്രയും നാളും അത് അശ്ലീലത അല്ല. സൗഹൃദത്തിൽ എല്ലാവരും ചെയ്യുന്ന കാര്യമാണ് ഞങ്ങളും ചെയ്തത്. നിങ്ങളാരും ഒരു ബെസ്റ്റ് ഗേൾഫ്രണ്ടിനെ ഉമ്മ വയ്ക്കില്ലേ? അതിൽ ജെൻഡർ ഇല്ലെന്ന് തീരുമാനിച്ചാൽ എല്ലാം ശരിയായില്ലേ", എന്നാണ് ഗബ്രി പറഞ്ഞത്.
undefined
പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ഗബ്രി പറയുന്നു
നല്ലൊരു റൊമൻസ് കാണാൻ ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്. സിനിമയിൽ ആയാലും റൊമാന്റിക് ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ കൊണ്ടുവരുന്നതെന്നും ഗബ്രി ചോദിക്കുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ജാസ്മിനെ ആണെന്നും ഗബ്രി പറയുന്നു. ഭക്ഷണം കഴിക്കുമ്പോൾ ജാസ്മിൻ എനിക്ക് ഒരു ഉരുള തരുമായിരുന്നു. വേണ്ടെന്ന് പറഞ്ഞാലും. ഇപ്പോഴാണ് അതിന്റെ വില നമ്മൾ മനസിലാക്കുന്നത്. നൂറ് ശതമാനവും ജാസ്മിൻ വിജയിക്കണം എന്നാണ് എന്റെ ആഗ്രഹം. ജാസ്മിൻ വളരെ മികച്ച മത്സരാർത്ഥിയാണ്. നാളത്തെ എപ്പിസോഡ് മുതൽ അത് മനസിലാകുമെന്നും ഗബ്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..