വേറിട്ട എവിക്ഷനുമായി ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആദ്യ മിഡ് വീക്ക് എവിക്ഷന്‍. ഫിനാലെയ്ക്ക് രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിഗ് ബോസ് വേറിട്ട എവിക്ഷന്‍ നടത്തിയത്. ഇതോടെ മത്സരത്തില്‍ തുടരുന്നവരുടെ എണ്ണം ആറില്‍ നിന്ന് അഞ്ചിലേക്ക് ചുരുങ്ങി. അര്‍ജുന്‍, ശ്രീതു, ജിന്‍റോ, ജാസ്മിന്‍, അഭിഷേക്, ഋഷി എന്നിവരാണ് മത്സരത്തില്‍ തുടര്‍ന്നിരുന്ന ആറ് പേര്‍.
ഫിനാലെ അടുക്കുന്നതോടനുബന്ധിച്ച് മുന്‍ മത്സരാര്‍ഥികള്‍ ഹൗസിലേക്ക് എത്തുന്നത് ഇന്നും തുടര്‍ന്നിരുന്നു. ഗബ്രി, അപ്സര, അഭിഷേക് ജയദീപ് എന്നിവരാണ് ഇന്ന് എത്തിയത്. ഇവരുംകൂടി എത്തിയതോടെ ഹൗസിലെ ആകെ അംഗങ്ങളുടെ എണ്ണം 16 ആയി ഉയര്‍ന്നിരുന്നു. രാത്രി 10.45 ന് എല്ലാവരും ലിവിംഗ് റൂമിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഫിനാലെ അടുത്തിരിക്കെ ഇന്ന് ഒരു എവിക്ഷന്‍ ഉണ്ടാവുന്ന കാര്യം ബിഗ് ബോസ് അറിയിച്ചു. ഈ സമയം പുറത്ത് മഴയായിരുന്നു. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കുടകള്‍ എടുത്തുകൊണ്ട് മത്സരാര്‍ഥികളായ ആറ് പേരും ഗാര്‍ഡന്‍ ഏരിയയിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.
ഓരോരുത്തര്‍ക്കും അരികില്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്‍ഡുകളിലെ റിബണ്‍ കൗണ്ട് ഡൗണ്‍ പറഞ്ഞ് തീരുമ്പോള്‍ വലിച്ച് എടുക്കാനായിരുന്നു നിര്‍ദേശം. റിബണ്‍ വലിക്കുമ്പോള്‍ അടിഭാഗം തുറക്കുന്ന ഒരു വൃത്താകൃതിയിലുള്ള കണ്ണാടി പെട്ടിക്കുള്ളില്‍ ഓരോരുത്തരുടെ ചിത്രവും ഒപ്പം അവരുടെ പ്രേക്ഷകവിധിയും ഉണ്ടായിരിക്കും. ഇതുപ്രകാരം അര്‍ജുന്‍, ഋഷി, ജാസ്മിന്‍, ജിന്‍റോ, അഭിഷേക് എന്നിവര്‍ സേവ്ഡ് ആയി. ശ്രീതു എവിക്റ്റ് ആവുകയും ചെയ്തു. ശ്രീതു പ്രേക്ഷകവിധി പ്രകാരം പുറത്തായതായി ബിഗ് ബോസിന്‍റെ പ്രഖ്യാപനവും പിന്നാലെ എത്തി. സഹമത്സരാര്‍ഥികള്‍ക്ക് അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു ഇത്.
ALSO READ : 'ഒരു പാർവ്വതിയും രണ്ട് ദേവദാസും'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി