ജിന്റോയോ ജാസ്‍മിനോ?, അതോ?, കപ്പുയര്‍ത്തുക ആരാകും?, പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്

By Asmitha Kabeer  |  First Published Jun 16, 2024, 12:35 PM IST

ആര്‍ക്കാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടോപ് ഫൈവില്‍ മുൻതൂക്കം?.


ഇനി മണിക്കൂറുകള്‍ മാത്രം. ബിഗ് ബോസ് പ്രേക്ഷകര്‍ ആവേശക്കൊടുമുടിയിലാണ്. ആരാകും ആ കപ്പ് ഉയര്‍ത്തുക?. പ്രവചനങ്ങളില്‍ സാധ്യത നീളുന്നത് രണ്ടുപേരിലേക്കാണ്. അവസാനം ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നവരും ഷോയുടെ പ്രേക്ഷകരില്‍ കുറവല്ല. കയറ്റിറങ്ങളുടെ സീസണായിരുന്നു ആറ്. അതിനാല്‍ ഇഞ്ചോടിഞ്ച് മത്സരമായതിനാല്‍ ഫൈനലിസ്റ്റുകളായ അഞ്ചു പേരുടെയും സാധ്യതകള്‍ പരിശോധിക്കുകയാണ് ഇവിടെ.

പ്രവചനങ്ങളില്‍ മുന്നില്‍ ജിന്റോ

Latest Videos

ഒരുഘട്ടം കഴിഞ്ഞപ്പോൾ ബിഗ് ബോസിന്റെ ഫൈനലിൽ ഉണ്ടാകുമെന്ന് തീർച്ചപ്പെടുത്തിയ ഒരു മത്സരാർത്ഥി ജിന്റോയാണ്. അത്ര കൺസിസ്റ്റന്റായ ഗ്രാഫ് ആയിരുന്നില്ല ജിന്റോയുടേത്. എങ്കിലും പ്രേക്ഷകരുമായി വേഗത്തിൽ ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ ജിന്റോക്ക് കഴിഞ്ഞിരുന്നു. പ്രേക്ഷകരെക്കൊണ്ട് ഞങ്ങളിൽ ഒരാളാണ് എന്ന് തോന്നിപ്പിക്കാനായത് തന്നെയാണ് ജിന്റോയുടെ വിജയം.  ആദ്യയാഴ്‍ചയിൽ അത്രയൊന്നും ഇമ്പാക്റ്റ് ഉണ്ടാക്കാൻ ജിന്റോക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, മുൻ സീസണുകളിലെ ജിമ്മന്മാരെപ്പോലെ ഒരാളെന്ന നിലയിൽ പലരും ജിന്റോയെ തള്ളിക്കളയുകയും ചെയ്‍തു. എന്നാൽ പടിപടിയായി പിന്നീട് പ്രേക്ഷകർക്ക് തന്നെക്കുറിച്ചുള്ള മുഴുവൻ ഇമേജും ജിന്റോ  മാറ്റിമറിച്ചു. തുടക്കം മുതൽ ജിന്റോ ഫോക്കസ് ചെയ്‍തത് ഒരു ഇമോഷണൽ ട്രാക്ക് പിടിക്കാനാണ്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും അമ്മയോടുള്ള തന്റെ കരുതലുമൊക്കെ പല ഘട്ടങ്ങളിലായി വീട്ടില്‍ പറഞ്ഞ് ജിന്റോ ആ ഇമോഷണൽ സ്ട്രാറ്റജി വർക്ക്ഔട്ടാക്കി. കൂടാതെ ബിബി വീടിനുള്ളിൽ ഒറ്റപ്പെടൽ താൻ ഒനേരിടുന്നുവെന്ന പ്രതീതി ഉണ്ടാക്കാനും ജിന്റോയ്‍ക്കായി.  ക്രൗഡ് പുള്ളേഴ്‌സായി മാറാൻ സാധ്യതയുണ്ടായിരുന്ന റോക്കി, സിബിൻ, സിജോ ഏന്നീ മത്സരാർത്ഥികൾ  പല കാരണങ്ങൾകൊണ്ട് വീടിന് പുറത്തായതും ജിന്റോയെ വലിയ അളവിൽ സഹായിച്ചിട്ടുണ്ട്. എന്തായാലും ബിഗ് ബോസ് ആറ് ഫൈനലില്‍ കൂടുതല്‍ സാധ്യത പ്രവചിക്കപ്പെടുന്നതും ജിന്റോയെയാണ്.

ഇഞ്ചോടിഞ്ച് പോരാടി ജാസ്‍മിൻ

undefined

ഫൈനലിൽ ഉറപ്പായും എത്തുമെന്ന് മിക്കവരും തുടക്കം മുതൽ വിലയിരുത്തിയ മത്സരാർത്ഥിയാണ് ജാസ്‌മിൻ ജാഫർ. സീസണിലെ പ്രധാനപ്പെട്ട കണ്ടന്റ് മേക്കേഴ്‌സും ജാസ്‍മിൻ ആണ്. ജാസ്‌മിൻ ബിഗ് ബോസ് ആറിന്റെ ഫൈനലില്‍ എത്തിയിരിക്കുന്നത് പൊസിറ്റീവിനേക്കാളേറെ നെഗറ്റീവുമായ അഭിപ്രായങ്ങള്‍ നേടിയാണ്. ഗബ്രിയുമായുള്ള ഒരു കോംബോ ആയിരുന്നു ജാസ്‍മിനെ നെഗറ്റീവ് ആക്കിയതിൽ പ്രധാന പങ്കുവഹിച്ചതും. ഒരുപക്ഷേ ഗബ്രി ഇല്ലായിരുന്നെങ്കിൽ എന്തായാലും ജാസ്‍മിന്റെ ബിഗ് ബോസ് മറ്റൊന്നായേനേയെന്ന് വിലയിരുത്തുന്നുവരുണ്ട്. ബിഗ് ബോസ് വീട്ടിൽ കൂടുതല്‍ എതിരാളികളുണ്ടായതും ജാസ്‍മിന് ആണ്. അങ്ങനെയായിരിക്കുമ്പോള്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും ജാസ്‍മിൻ ഒട്ടും പിന്നിലല്ല. നിരവധി ഹെയ്‍റ്റേഴ്‍സ് ഉള്ളപ്പോള്‍ പോലും  ജാസ്‍മിനെ പിന്തുണയ്ക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വിഭാഗം ആളുകളുടെ എണ്ണം കുറവല്ല. ജാസ്‌മിൻ ഒരുപക്ഷേ  ടൈറ്റിൽ വിന്നറാകാൻ പോലും സാധ്യതയുണ്ടെന്ന് പറയുന്നവരും കുറവല്ലെന്നത് പ്രധാനമാണ്.

സാധ്യതകളില്‍ അര്‍ജുന്റെ പേരും

അർജുൻ ശ്യാം ഗോപൻ സീസണിലെ ഏറ്റവും കൂൾ മത്സരാർത്ഥികളിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ശ്രീനിഷ്, മണിക്കുട്ടൻ, ബ്ലെസ്ലി, റിനോഷ് തൂടങ്ങിയവരെല്ലാം പിന്തുടർന്ന പാതയിലൂടെയാണ് അർജുന്റെയും യാത്ര. പക്ഷേ ബിഗ് ബോസ് വീട്ടിൽ അർജുന്റേതും ഒരു കൺസിസ്റ്റന്റായ യാത്രയായിരുന്നില്ല. പലപ്പോഴും വളരെ സൈലന്റായ വ്യക്തിയായിരുന്നു അർജുൻ. അധികം ബഹളങ്ങളിലോ പ്രശ്‍നങ്ങളിലോ ഇടപെടാത്ത ആൾ. അതേസമയം പല ഇമ്പാക്റ്റുകളും ഉണ്ടാക്കാൻ അര്‍ജുന് കഴിയുകയും ചെയ്‍ത്ട്ടുണ്ട്. എങ്കിലും അർജുനെ സത്യത്തിൽ തുണച്ചത് ശ്രീതുവുമായുള്ള കോംബോയാണ്. ഒരു ഘട്ടത്തിൽ ആ കോംബോയ്ക്കുമപ്പുറത്ത് തന്റേതായ കോണ്‍ട്രിബ്യൂഷൻ ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട അർജുൻ  ഗെയ്‍മിൽ ആക്റ്റീവ് ആകുകയും ചെയ്‍തു. എന്നതാണ് ശ്രീതു പുറത്തും അർജുൻ അകത്തും എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. അപ്രവചനീയമായ സ്ഥാനത്ത് നിൽക്കുന്ന മത്സരാർത്ഥിയും ഷോയില്‍ അർജുൻ ആണ്. ഒരുകൂട്ടം യുവാക്കൾ അർജുനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് വ്യക്തമാകുമ്പോഴും എന്താണ് അർജുൻ ഇവിടെ ചെയ്‍ത്തെന്ന് ചോദിക്കുന്ന വലിയൊരു വിഭാഗം ആളുകളുമുണ്ട്. പെട്ടെന്നാണ് ബിഗ് ബോസിലെ അർജുന്റെ ഗ്രാഫ് കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്‍തത്. ഈ അൺ പ്രെഡിക്റ്റബിളിറ്റി ഒരേസമയം അര്ജുന് തുണയാകാനും തിരിച്ചടിയാകാനും സാധ്യതയുമുണ്ട്. മൂന്നാം സ്ഥാനത്തെങ്കിലും അര്‍ജുനെ പ്രതീക്ഷിക്കുന്നവരാണ് ഷോയുടെ പ്രേക്ഷകരില്‍ ചിലര്‍.

മൂന്നാമനോ നാലാമനോ?

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ വൈൽഡ് കാർഡ് എൻട്രികളില്‍ അഭിഷേകിന്റെ പേര് എന്തായാലും വേറിട്ട് അടയാളപ്പെടുന്നത്. ഫിനാലെ തൊടാൻ സാധിച്ച രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എൻട്രിയാണ് അഭിഷേക് ശ്രീകുമാർ. ഇത്തരം ഒരു നേട്ടം റിയാസിനായിരുന്നു ആദ്യം ലഭിച്ചത്. അഭിഷേക് ശ്രീകുമാറിന് വീട്ടിലേക്കെത്തിയ ആദ്യ ദിവസം വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞിരകുന്നു. അഭിഷേകിനും പക്ഷേ ആ കൺസിസ്റ്റൻസി തുടരാൻ കഴിഞ്ഞില്ല.  അഭിഷേകറിയാതെ സ്വാഭാവികമായ ഒരു ഘട്ടത്തിൽ ഷോയില്‍ വർക്ക്ഔട്ട് ആയ ഇമോഷണൽ ഇമ്പാക്റ്റാണ് പിന്നീട് അയാൾക്കൊരു വലിയ സ്വീകാര്യത നൽകുന്നത്. സാബുമോന് മറുപടി എന്നൊണം അഭിഷേക് പറഞ്ഞ വാക്കുകളും ചര്‍ച്ചയായി. ആ സമയത്തുഉണ്ടായ ഫാമിലി വീക്കും തുടർന്നുള്ള ടിക്കറ്റ് റ്റു ഫിനാലെയിലെ അഭിഷേകിന്റെ മിന്നുന്ന പ്രകടനവുമെല്ലാം ചേർന്നപ്പോൾ അഭിഷേകും ഈ സീസണിലെ കരുത്തുറ്റ മത്സരാർത്ഥിയായി മാറി. ടാസ്‍കുകള്‍ ജയിച്ച് അഭിഷേക് നേരിട്ട് ഫിനാലെയില്‍ എത്തി. ഇങ്ങനെ ഒരു നേട്ടമുണ്ടാക്കിയ ആദ്യ വൈല്‍ഡ് കാര്‍ഡ് എൻട്രിയും മലയാളത്തില്‍ അഭിഷേകാണ്. ഇതെല്ലാം പ്രേക്ഷകർക്കിടയിൽ അഭിഷേകിന് വലിയ വിഭാഗം പേരുടെ പിന്തുണ കിട്ടാൻ കാരണമായി. എന്നാൽ ഗ്രാഫ് മൈന്റൈൻ ചെയ്യാനായില്ല. കൺസിസ്റ്റൻസി ഇല്ലായ്‍മ അഭിഷേകിനും പ്രശ്‍നമായി. എന്തായാലും മൂന്നാം സ്ഥാനത്തിന് അര്‍ജുനോട് ഷോയില്‍ മത്സരിക്കുക അഭിഷേകായിരിക്കും.

എന്തായിരിക്കും ഋഷിയുടെ സാധ്യതകള്‍?

സീസൺ ആറിലെ അനർഹമായ ഫൈനൽ 5 എന്ന്  മിക്കവരും വിലയിരുത്തുന്നത് ഋഷിയെയാണ്. പ്രേക്ഷക പ്രീതിയുള്ള മുടിയൻ എന്ന കഥാപാത്രത്തിന്റെ ഇമ്പാക്റ്റുമായി ബിഗ് ബോസ് വീട്ടിലേക്കെത്തിയപ്പോഴും താരത്തിന് ഒരിക്കലും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാനായില്ല. തുടക്കം മുതൽ പലരുടെയും നിഴലിൽനിന്ന താരം ഒരു ഘട്ടം കഴിഞ്ഞപ്പോൾ അൻസിബയ്ക്കുവേണ്ടിയാണ്  നിൽക്കുന്നതെന്നും തോന്നിപ്പിച്ചു. ഇമോഷണലി വളരെ വൾനറബിളായ ഋഷി തന്നെക്കുറിച്ച് ഒരാളുടെയും വിമർശനങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ആൾ കൂടിയാണ്. ഋഷിയെക്കാൾ അർഹതയുള്ള പലരും ബിഗ് ബോസ് വീടിന് പുറത്തുപോകേണ്ടി വന്നിട്ടുണ്ടെന്ന് ബിഗ് ബോസ് ഗ്രൂപ്പുകളിൽ പലരും പലവട്ടം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും ആറിലെ ടോപ് ഫൈവിൽ ഒടുവിൽ ആകും ഋഷിയുടെ സ്ഥാനമെന്നാണ് പ്രവചനങ്ങള്‍.

എന്തായാലും ഇനി പ്രവചനങ്ങള്‍ക്കല്ല പ്രസക്തി. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഏഴ് മണി മുതലാണ് ആറിന്റെ ഫിനാലെ നടക്കുക. ആരായിരിക്കും കപ്പുയര്‍ത്തകയെന്നത് കാത്തിരുന്ന് കാണാം.

Read More: ഹരോം ഹരയ്‍ക്ക് മികച്ച ഓപ്പണിംഗ്, കളക്ഷനില്‍ ഞെട്ടിച്ച് സുധീര്‍ ബാബുവിന്റെ കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!