ബിഗ് ബോസ് 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ തുടക്കം

By Web Team  |  First Published Jun 16, 2024, 7:22 PM IST

ജിന്‍റോ, ജാസ്മിന്‍, അര്‍ജുന്‍, ഋഷി, അഭിഷേക് എന്നിവരാണ് ഫൈനല്‍ ഫൈവില്‍ ഉള്ളത്


ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ തുടക്കം. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനോടെ എത്തിയ സീസണിന്‍റെ ഫിനാലെ ദിനവും വേറിട്ട രീതിയിലാണ് ബിഗ് ബോസ് ഒരുക്കിയത്. വേക്കപ്പ് സോംഗിന് പകരം ഗായകന്‍ നേരിട്ട് ഹൗസിനുള്ളിലേക്ക് എത്തുകയായിരുന്നു. പ്രശസ്ത ഗായകനും സ്റ്റാര്‍ സിംഗര്‍ ജഡ്ജസുമായ വിധു പ്രതാപും സിതാര കൃഷ്ണകുമാറുമാണ് ഹൗസിനുള്ളിലേക്ക് ഒരു സംഘം നര്‍ത്തകര്‍ക്കൊപ്പം ഹൗസിനുള്ളിലേക്ക് എത്തിയത്.

റീ എന്‍ട്രി ചെയ്ത മത്സരാര്‍ഥികളെല്ലാം ഫിനാലെയുടെ തലേന്ന് പുറത്ത് പോയതോടെ ഫൈനല്‍ ഫൈവ് മത്സരാര്‍ഥികള്‍ മാത്രമാണ് ഹൗസില്‍ അവശേഷിക്കുന്നത്. വേക്കപ്പ് സോംഗുമായി ഗായകര്‍ നേരിട്ട് എത്തിയപ്പോഴും മത്സരാര്‍ഥികളില്‍ പലരും കരുതിയത് അത് റെക്കോര്‍ഡ് പ്ലേ ചെയ്തതാണ് എന്നായിരുന്നു. പിന്നീടാണ് അവര്‍ ഗായകരെയും നര്‍ത്തകരെയും കണ്ടത്.

Latest Videos

അതേസമയം ജിന്‍റോ, ജാസ്മിന്‍, അര്‍ജുന്‍, ഋഷി, അഭിഷേക് എന്നിവരാണ് ഫൈനല്‍ ഫൈവില്‍ ഉള്ളത്. ഇതില്‍ ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളില്‍ എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും മത്സരാര്‍ഥികളും. ടൈറ്റില്‍ വിന്നര്‍ ആരെന്ന് അറിാനുള്ള കൗതുകമാണ് ഇതില്‍ ഏറ്റവും വലുത്. 25 മത്സരാര്‍ഥികളാണ് ഈ സീസണില്‍ പലപ്പോഴായി എത്തിയത്. ഇതില്‍ ആറ് പേര്‍ വൈല്‍ഡ‍് കാര്‍ഡുകള്‍ ആയിരുന്നു. വൈല്‍ജ് കാര്‍ഡ് ആയി എത്തിയ മത്സരാര്‍ഥിയാണ് ഫൈനല്‍ ഫൈവില്‍ ഇടംനേടിയ അഭിഷേക് ശ്രീകുമാര്‍. 

നാല് മുറികളും അതിലൊന്ന് ബിഗ് ബോസിലെ സര്‍വ്വാധികാരികളായ പവര്‍ ടീമും ഒക്കെയായി ബിഗ് ബോസ് അടിമുടി മാറ്റിപ്പിടിച്ച സീസണായിരുന്നു സീസണ്‍ 6. അതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്ക് മുന്‍ മാതൃകകളെ ആശ്രയിക്കുക അസാധ്യമായിരുന്നു. 

undefined

ALSO READ : ടോവിനോ ചിത്രം 'അവറാന്‍'; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!