ബിഗ് ബോസ് സീസണ്‍ 6 ഫിനാലെയില്‍ കയറുന്ന ആദ്യത്തെയാള്‍; ടിക്കറ്റ് ടു ഫിനാലെയില്‍ അപ്രതീക്ഷിത വിജയി !

By Web Team  |  First Published Jun 1, 2024, 10:00 AM IST

ഇത്തവണ ടിക്കറ്റ് ടു ഫിനാലെയില്‍ ഒന്‍പത് ടാസ്കുകളാണ് ബിഗ് ബോസ് നല്‍കിയത്. 


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ അവസാന ആഴ്ചകളിലേക്ക് കടക്കുകയാണ്. കഴിഞ്ഞാഴ്ച വാശിയേറിയ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് നടന്നത്. വാശിയേറിയ ടാസ്കുകള്‍ക്ക് അവസാനം ടിക്കറ്റ് ടു ഫിനാലെ നേടിയിരിക്കുന്നത് ആരാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. അഭിഷേക് ശ്രീകുമാറാണ് ഈ നേട്ടം കൈവരിച്ചത്. 

ഇത്തവണ ടിക്കറ്റ് ടു ഫിനാലെയില്‍ ഒന്‍പത് ടാസ്കുകളാണ് ബിഗ് ബോസ് നല്‍കിയത്. പൊന്‍മുയല്‍, കയ്യാലപുറം, പന്താട്ടം, ചാന്താട്ടം, കൈതാങ്ങ്, പൂച്ചക്കാരുമണിക്കെട്ടും, ചവിട്ടുനാടകം എന്നിങ്ങനെ യായിരുന്നു ഒന്‍പത് ടാസ്കുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടിയാണ് അഭിഷേക് ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്.

Latest Videos

undefined

13 പോയന്‍റാണ് അഭിഷേക് നേടിയത്. അര്‍ജുന്‍ ആണ് എട്ട് പോയന്‍റുമായി രണ്ടാം സ്ഥാനത്ത് എത്തി. മറ്റ് മത്സരാര്‍ത്ഥികളുടെ പോയന്‍റ് നില ഇങ്ങനെയാണ്. സായ്-8, ഋഷി-7, ജിന്‍റോ-6, സിജോ-4, ശ്രീതു -3, നോറ- 3, ജാസ്മിന്‍- 2, നന്ദന- 1. ആദ്യ രണ്ട് ടാസ്കുകളില്‍ അഭിഷേക് വിജയം നേടിയിരുന്നു. അതില്‍ നേടിയ വന്‍ ലീഡ് അഭിഷേകിന് തുണയായി എന്ന് വിലയിരുത്താം. രണ്ട് ടാസ്കുകളില്‍ അഭിഷേക് രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. 

നേരത്തെ ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയന്‍റ് ഉണ്ടായിട്ടും ജാസ്മിനും ഋഷിക്കും ടിക്കറ്റ് ടു ഫിനാലെയില്‍ തിളങ്ങാന്‍ സാധിച്ചില്ല. ടിക്കറ്റ് ടു ഫിനാലെ ലഭിക്കുന്ന വ്യക്തിക്ക് അവസാന ആഴ്ചകളിലെ ഓപ്പണ്‍ നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ട് നേരിട്ട് ഫൈനലില്‍ എത്താം.

ഈ സീസണില്‍ വൈല്‍‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാര്‍. എന്നാല്‍ തുടക്കത്തില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ അഭിഷേക് കെയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് മഞ്ഞക്കാര്‍ഡ് അടക്കം കണ്ടു. ഇതിനെ തുടര്‍ന്ന് തന്‍റെ മത്സര രീതി തന്നെ മാറ്റിയ അഭിഷേകിന്‍റെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. അത് ഒടുവില്‍ ഫൈനലും ഉറപ്പിച്ചിരിക്കുന്നു. 

ജാസ്‍മിനോ അഭിഷേകോ? അന്തിമ പോരാട്ടത്തില്‍ ആര് ജയിക്കും?

'വിജയ് ചിത്രത്തില്‍ ഓഫര്‍ വന്നു, പ്രിയങ്ക കരഞ്ഞുകൊണ്ട് പറഞ്ഞു ഞാന്‍ ചിത്രം ചെയ്യുന്നില്ല'
 

click me!