60 ദിവസം കഴിഞ്ഞിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്. ഒരു ഗെയിമിനെ ഗെയിം ആയി കാണാന്‍ ഇവര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ് എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തോട് സാബു പ്രതികരിച്ചത്.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും ശ്രദ്ധ നേടിയ വാരങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വാരം. വീക്കിലി ടാസ്ക് ആയി ഹോട്ടല്‍ ടാസ്ക് നടന്ന വാരത്തില്‍ അതിഥികളായി സീസണ്‍ 1 മത്സരാര്‍ഥികളായ സാബുമോനും ശ്വേത മേനോനും എത്തിയതായിരുന്നു പ്രധാന വിശേഷം. എന്നാല്‍ വാരാന്ത്യ എപ്പിസോഡില്‍ മത്സരാര്‍ത്ഥികളെ സംബന്ധിച്ച് മോശം അഭിപ്രായമാണ് സാബു പറഞ്ഞത്.
60 ദിവസം കഴിഞ്ഞിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്. ഒരു ഗെയിമിനെ ഗെയിം ആയി കാണാന്‍ ഇവര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ് എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തോട് സാബു പ്രതികരിച്ചത്. അതേ സമയം ഹോട്ടല്‍ ടാസ്കില്‍ ഹോട്ടല്‍ ഓണേഴ്സായ പവര്‍ ടീമിനെ വിമര്‍ശിക്കുന്ന സമയത്ത് ടീമിലെ ഏക പുരുഷ മെമ്പര്‍ അഭിഷേകിനെതിരെ കടുത്ത വിമര്‍ശനം തന്നെ സാബു നടത്തിയിരുന്നു.
ടീമിലെ ഏക പുരുഷ അംഗത്തെ കാണാനെയില്ല. അയാളെ കോലമായി വയ്ക്കാം എന്നാണ് സാബു വിമര്‍ശിച്ചത്. എന്നാല്‍ പുതിയ എപ്പിസോഡില്‍ സാബുവിന്‍റെ വിമര്‍ശനം പേര് എടുത്ത് പറയാതെ അഭിഷേക് സാബുവിന്‍റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയാണ്.
എന്റെ പ്രശ്നങ്ങൾ എപ്പോഴും ഞാൻ എന്റെ ഉള്ളിലാണ് ഒതുക്കാറ്. എന്റെ പ്രശ്നങ്ങൾ എന്റേത് മാത്രമാണ്. ഞാനത് പുറത്ത് കാണിക്കാറോ പറയാറോ ഇല്ല. ഈയാഴ്ച എനിക്കൊരു ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു. മാനസികമായി തളർന്നപ്പോൾ സായിക്കും കുറച്ച് പേർക്കും മാത്രമേ അത് അറിഞ്ഞുള്ളൂ.
undefined
ഭയങ്കരമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ബിഗ് ബോസിനോട് പോലും അത് പറയാതെ ഞാന്‍ തന്നെ അത് കൈകാര്യം ചെയ്തു. എന്നാല്‍ അത് മറ്റൊരു രീതിയില്‍ ഉപയോഗിക്കാന്‍ ആരെയും സമ്മതിക്കില്ല. അത് മത്സരാര്‍ത്ഥിയായലും ഗസ്റ്റായാലും. ഞാന്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചുവരും - അഭിഷേക പറഞ്ഞു.
ഗസ്റ്റ് എന്ന് അഭിഷേക് എടുത്തു പറഞ്ഞത് സാബുവിനെയാണ് എന്നാണ് ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ചര്‍ച്ച.
കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രെയ്ലർ ശ്രേദ്ധേയമാകുന്നു